ഐസിആർഎഫ് - ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയറിന്റെ വേനൽക്കാല അവബോധ കാമ്പയിൻ അവസാനിച്ചു

ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് ടീം വേനൽക്കാല അവബോധ കാമ്പയിൻ നടത്തുന്ന 10-ാം വർഷമാണിത്

ബഹ്‌റൈൻ ഇന്ത്യൻ എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന ഐസിആർഎഫ് - ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ തേർസ്റ്റ്-ക്വഞ്ചേഴ്‌സ് 2025 വാർഷിക വേനൽക്കാല അവബോധ കാമ്പയിൻ അവസാനിച്ചു. ബഹ്‌റൈനിലെ ചൂടുള്ള മൂന്ന് മാസങ്ങളിൽ ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, റഫയിലെ നാസ് കോൺട്രാക്റ്റിംഗ് പ്രോജക്ടിന്റെ വർക്ക്‌സൈറ്റിൽ കുപ്പിവെള്ളം, ജ്യൂസുകൾ, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, പാൽ, കസ്റ്റാർഡ് തുടങ്ങിയവ ഐസിആർഎഫ് ബഹ്‌റൈൻ വിതരണം ചെയ്തു. 13-ാം ആഴ്ചയിലെ പരിപാടിയിൽ 450-ലധികം തൊഴിലാളികൾ പങ്കെടുത്തു.

ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള അതിഥി നെദാൽ അബ്ദുള്ള അൽ അലവൈ, തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള - റെസിഡൻസ് ഇൻസ്പെക്ഷൻ വർക്കേഴ്‌സ് ഹെഡ് എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി എന്നിവർ പങ്കെടുത്തു. ഓരോ മന്ത്രാലയങ്ങളും തൊഴിലാളികൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ച് അവർ സംസാരിച്ചു. ഐസിആർഎഫ് ചെയർമാൻ അഡ്വ. വി കെ തോമസ് വേനൽക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ-സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് സംസാരിച്ചു.

ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് ടീം വേനൽക്കാല അവബോധ കാമ്പയിൻ നടത്തുന്ന 10-ാം വിജയകരമായ വർഷമാണിത്. 2016 ൽ തുടങ്ങിയ ഈ പരിപാടി എല്ലാ വർഷവും വേനൽക്കാലത്ത് ഈ ആഴ്ചതോറുമുള്ള പരിപാടി ഞങ്ങൾ സംഘടിപ്പിക്കുന്നു. വേനൽക്കാലത്തെ ചൂടിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ജോലിസ്ഥലങ്ങളിൽ ഒന്നായ കൺസ്ട്രക്ഷൻ ഫീൽഡ് ആയതിനാൽ ബഹ്‌റൈനിലെ വിവിധ ജോലിസ്ഥലങ്ങളിൽ പൊതു അവബോധം സൃഷ്ടിക്കുന്നതിനായി ഞങ്ങൾ കുപ്പിവെള്ളം, പഴങ്ങൾ, ജ്യൂസുകൾ എന്നിവ വിതരണം ചെയ്യുന്നു. കഴിഞ്ഞ 9 വർഷത്തിനിടെ ഈ പരിപാടിയിലൂടെ 21,200 ൽ അധികം തൊഴിലാളികളിലേക്ക് ഞങ്ങൾ എത്തി ചേർന്നു.

ഈ വർഷം തൊഴിൽ മന്ത്രാലയം വേനൽക്കാല ജോലി നിരോധനം മൂന്ന് മാസത്തേക്ക് നീട്ടിയതിനാൽ, ഞങ്ങൾ 13 വാരാന്ത്യ പരിപാടികൾ നടത്തുകയും 5,250 ൽ അധികം തൊഴിലാളികളിലേക്ക് എത്തിച്ചേരുകയും ചെയ്തു.വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ട്രഷറർ ഉദയ് ഷാൻബാഗ്, ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് ബാബു, ജവാദ് പാഷ, തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 കോർഡിനേറ്റർമാരായ ഫൈസൽ മടപ്പള്ളി, ശിവകുമാർ, ഐസിആർഎഫ് അംഗങ്ങളായ അരുൾദാസ് തോമസ്, രാകേഷ് ശർമ്മ, സിറാജ്, മുരളീകൃഷ്ണൻ, അൽതിയ ഡിസൂസ, കൽപ്പന പാട്ടീൽ, ദീപ്ഷിക, അനു ജോസ്, സാന്ദ്ര പാലണ്ണ, ശ്യാമള, ബോഹ്‌റ സമൂഹത്തിൽ നിന്നുള്ള കുതുബ് വക്കീൽ, യൂസിഫ്, നാസ് കോൺട്രാക്റ്റിംഗിന്റെ ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് എൽഗൗൾ, പ്രോജക്ട് സേഫ്റ്റി ലീഡ് - അലി അബ്ദുള്ള അബ്ദുള്ള അഹമ്മദ് യൂസിഫ് അൽതയ്യാർ, എച്ച്എസ്എസ്ഇ മാനേജർ - ഇസ ഹസ്സൻ കൂടാതെ ഉത്സാഹഭരിതരായ സന്നദ്ധപ്രവർത്തകരും വിദ്യാർത്ഥികളും വിതരണത്തിൽ പങ്കുചേർന്നു.

Content Highlights: ICRF - Indian Community Welfare's Summer Awareness Campaign Ends

To advertise here,contact us