വ്യാപാര സ്ഥാപനങ്ങളിൽ എണ്ണം കുറഞ്ഞതായി വ്യവസായ-വാണിജ്യ മന്ത്രാലയം; കണക്കുകൾ പുറത്തുവിട്ടു

നി​യ​മ​ലം​ഘ​നങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 22 ശതമാനം കു​റ​വാ​ണ് ഈ വർഷം രേഖപെടുത്തിയിരിക്കുന്നത്.

ബ​ഹ്‌​റൈ​നി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മ​ലം​ഘ​നങ്ങളുടെ എണ്ണം കു​റ​ഞ്ഞ​താ​യി വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രാ​ല​യം. ഉപ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച കേ​സു​ക​ളി​ൽ 32 ശ​ത​മാ​നം കു​റ​വ്. വ്യാ​ജ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​തി​ന് 110 കേ​സു​ക​ളിൽ നിയമ നടപടി സ്വീകരിച്ചതായും അധികൃതർ. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മ​ലം​ഘ​നങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 22 ശതമാനം കു​റ​വാ​ണ് ഈ വർഷം രേഖപെടുത്തിയിരിക്കുന്നത്.

ഈ വർഷം ഇ​തു​വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 27,481 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​യ​മ​ലം​ഘ​നങ്ങളുടെ കു​റ​വ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഉ​യ​ർ​ന്ന അ​വ​ബോ​ധം കാ​ണി​ക്കു​ന്ന​താ​യി മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 1,442 പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​ക​ളി​ലാ​യി 32,986 സ്ഥാപനങ്ങളിൽ ഉ​ദ്യോ​ഗ​സ്ഥ​ർ പരിശോധന ന​ട​ത്തി. ഇ​തി​ൽ 18,714 സ്ഥാ​പ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും നി​യ​മ​ങ്ങ​ൾ പാ​ലിക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

സ്ഥാപങ്ങളുടെ മു​ൻ​വ​ശ​ത്തെ ബോ​ർ​ഡു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ 47 ശ​ത​മാ​ന​ത്തി​ന്‍റെ കുറവ് രേഖപ്പെടുത്തി. അ​റ​ബി​യി​ലും ഇംഗ്ലീ​ഷി​ലും ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റിൽ പറഞ്ഞിരിക്കുന്ന പേ​രു​ക​ൾ മുൻവശത്തെ ബോർഡിൽ രേഖപ്പെടുത്തിയിരിക്കണമെന്നും വ്യ​ക്ത​മാ​യി കാ​ണു​ന്ന​തും ആ​ക്ഷേ​പ​ക​ര​മ​ല്ലാ​ത്ത​തുമായി​രി​ക്ക​ണം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ബോ​ർ​ഡു​ക​ളി​ൽ പാ​ലിക്കേ​ണ്ട നി​യ​മ​ങ്ങ​ൾ.

ഉപ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച കേ​സു​ക​ളി​ൽ 32 ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. സു​ര​ക്ഷി​ത​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ, കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക, കേ​ടാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് റീ​ഫ​ണ്ട് ന​ൽ​കു​ക തു​ട​ങ്ങി​യ​വ ഈ ​നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കാ​ര​ണം 20 സ്ഥാ​പ​ന​ങ്ങ​ൾ പൂട്ടേണ്ടി വന്നതായും വ്യാ​ജ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​തി​ന് 110 കേ​സു​ക​ൾ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റിയെന്നും വ്യ​വ​സാ​യ-​വാ​ണിജ്യ മ​ന്ത്രാ​ല​യം അറിയിച്ചു.

Content Highlights: Sharp drop in violations by commercial establishments in Bahrain

To advertise here,contact us