ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ജപ്പാൻ സന്ദർശിക്കും

സന്ദർശനത്തിന്റെ ഭാഗമായി, കിരീടാവകാശി ജപ്പാൻ ചക്രവർത്തിയായ നരുഹിറ്റോയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കാണും.

ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തും. സന്ദർശനത്തിന്റെ ഭാഗമായി, കിരീടാവകാശി ജപ്പാൻ ചക്രവർത്തിയായ നരുഹിറ്റോയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കാണും. ഇരു രാജ്യങ്ങളുടെയും സഹകരണം കൂടുതൽ ശക്തമാക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്യും. ഒസാക്ക, കൻസായ് എക്‌സ്‌പോ 2025-ലും അദ്ദേഹത്തിന്റെ രക്ഷാകർത്തൃത്വത്തിൽ നടക്കുന്ന ബഹ്‌റൈനിന്റെ ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കും.

Content Highlights: HRH Crown Prince to visit Japan

To advertise here,contact us