കെപിസിസി മുൻ പ്രസിഡന്റും യുഡിഫ് മുൻ കൺവീനറും കേരള നിയമസഭയുടെ മുൻ സ്പീക്കറുമായിരുന്ന പിപി തങ്കച്ചൻ്റെ നിര്യാണത്തിൽ ഐവൈസിസി ബഹ്റൈൻ ദേശീയ കമ്മിറ്റി ദുഖം രേഖപ്പെടുത്തി. ഒരു ജനകീയ നേതാവിനെയാണ് അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിനും നഷ്ടമായതെന്ന് ഐവൈസിസി ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
'50 വർഷത്തോളം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു പിപി തങ്കച്ചൻ. ഒരു പ്രവർത്തകനിൽ നിന്ന് ഉയർന്നുവന്ന് നിയമസഭാംഗം, മന്ത്രി, നിയമസഭാ സ്പീക്കർ, യുഡിഫ് കൺവീനർ, കെപിസിസി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അങ്ങേയറ്റം സത്യസന്ധതയോടെ ചെയ്യുന്നതിൽ പിപി തങ്കച്ചൻ മാതൃകയായിരുന്നു. സൗമ്യമായ പെരുമാറ്റം അദ്ദേഹത്തെ രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനാക്കി. പിപി തങ്കച്ചൻ്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് മാത്രമല്ല, പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.'
അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും, ദുഖത്തിലായിരിക്കുന്ന അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഖത്തിൽ ഐവൈസിസി ബഹ്റൈൻ പങ്കുചേരുന്നതായും ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര് ബെൻസി ഗനിയുഡ് അനുശോചനക്കുറിപ്പിൽ അറിയിച്ചു.
Content Highlights: IYCC Bahrain mourns the passing of former KPCC President PP Thankachan