ട്രാഫിക് നിയമ ലംഘനത്തിന് മിനുറ്റുകൾക്കുള്ളിൽ നടപടി; സ്മാർട്ട് കാമറ സ്ഥാപിക്കാൻ ബഹ്റൈൻ

പൊതു നിരത്തിലെ വി​വി​ധ​ത​രം ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ളോ​ടു​കൂ​ടി​യ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള കാ​മ​റക​ളാ​ണ് റോഡുകളിൽ സ്ഥാപിക്കുന്നത്

ബഹ്‌റൈനിൽ ട്രാഫിക് നിയമ ലംഘനം നടത്തിയാൽ മിനുറ്റുകൾക്കുള്ളിൽ നടപടി സ്വീകരിക്കാൻ അധികൃതർ. ഇതിന്റെ ഭാ​ഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക സ്മാർട്ട് കാമറ സ്ഥാപിക്കാനൊരുങ്ങുകയാണ് ബഹ്‌റൈൻ ട്രാ​ഫി​ക് മന്ത്രാലയം. പ്രാഥമിക ഘട്ടത്തിൽ 500ഓളം കാമറകളാണ് സ്ഥാപിക്കുന്നത്.

പൊതു നിരത്തിലെ വി​വി​ധ​ത​രം ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ളോ​ടു​കൂ​ടി​യ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള കാ​മ​റക​ളാ​ണ് റോഡുകളിൽ സ്ഥാപിക്കുന്നത്. സുരക്ഷയും ഒപ്പം ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നുമുള്ള പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് പുതിയ പദ്ധതിയെന്ന് ട്രാ​ഫി​ക് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ശൈ​ഖ് അ​ബ്ദു​ൽ റ​ഹ്മാ​ൻ ബി​ൻ അ​ബ്ദു​ൽ വ​ഹാ​ബ് ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

ട്രാ​ഫി​ക് സം​വി​ധാ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ന​നു​സ​രി​ച്ച് സാ​ങ്കേ​തി​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തിനും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ഈ ​സം​രം​ഭം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് പ്രി​ൻ​സ് സ​ൽ​മാ​ൻ പറഞ്ഞു.‌ ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്നതിനായി ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ പു​റ​ത്തി​റ​ക്കി​യ നിയമങ്ങൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ഈ ​ആ​ധു​നി​ക സം​വി​ധാ​നം സ​ഹാ​യ​ക​മാ​ണെ​ന്ന് പ്രി​ൻ​സ് സ​ൽ​മാ​ൻ വ്യക്തമാക്കി.

ആ​ഗ​സ്റ്റ് 22ന് ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പുതിയ ഉത്തരവുപ്രകാരം ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും നിയമങ്ങൾ അനുസരിക്കാനുള്ള ത്വരയും വ​ർ​ധി​പ്പി​ച്ചി​ട്ടുമു​ണ്ട്. ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​വും സു​സ്ഥി​ര​വു​മാ​യ ഗ​താ​ഗ​ത​സം​സ്കാ​രം വ​ള​ർ​ത്തു​ന്ന​തി​നും സ്മാ​ർ​ട്ട് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ​വും സു​ര​ക്ഷാ പ​ട്രോ​ളി​ങ്ങു​ക​ളി​ലൂ​ടെ​യു​ള്ള ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് തു​ട​രു​മെ​ന്നും പ്രി​ൻ​സ് സ​ൽ​മാ​ൻ പറഞ്ഞു.

കാമറ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ നിയമ ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഫൈൻ അടക്കമുള്ള നടപടികളുണ്ടാകും. ചുവപ്പ് സി​ഗ്നൽ മറികടക്കുക, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ്, വേഗത, അപകടമായ രീതിയിലുള്ള ഡ്രൈവിംഗും ഓവർടേക്കിങ് എന്നിവയ്ക്ക് അപ്പോൾ തന്നെ പിഴ ലഭിക്കും.

Content Highlights: Bahrain to take action within minutes if traffic rules are violated

To advertise here,contact us