ബഹ്റൈനിൽ മലയാളി നേഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം പാലാ സ്വദേശിനി അനു റോസ് ജോഷി (25) ആണ് കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയെങ്കിലും മരണമടഞ്ഞത്.
ബഹ്റൈനിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരുകയായിരുന്നു. മാതാപിതാക്കൾക്കുപുറമേ ഒരു സഹോദരിയും സഹോദരനുമുണ്ട്. അവിവാഹിതയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Content Highlights: Malayali nurse dies of heart attack in Bahrain