ബഹ്റൈനിൽ അനധികൃതമായി താമസിച്ചുവന്നിരുന്ന 10,000ത്തിലധികം പ്രവാസികളെ നാടുകടത്തി

നിരവധി ആളുകള്‍ ഇപ്പോഴും അനധികൃതമായി രാജ്യത്ത് തുടരുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍

ബഹ്റൈനില്‍ താമസരേഖകള്‍ ഇല്ലാതെ അനധികൃതമായ താമസിച്ചരുന്ന പതിനായിരത്തിലേറെ പ്രവാസികളെ നാടുകടത്തി. നിയമ ലംഘകരെ കണ്ടത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയതായി ലേബര്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 89,041 പരിശോധനകളാണ് ലേബര്‍ റെലുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ ബഹ്റൈനൽ നടന്നത്. വിവിധ വകുപ്പുകളുമായി സഹകരിച്ച് 1,240 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു.

നിരവധി നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. പതിനായിരത്തിലേറെ പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ലേബര്‍ റഗുലേറ്ററി അതോറിററി അറിയിച്ചു. 3,302 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആഴ്ചതോറും നടത്തി വരാറുള്ള പരിശോധനകളുടെ ഭാഗമായി ആഗസ്റ്റ് 10നും 16നുമിടയിൽ നിരവധി പരിശോധനകള്‍ നടന്നു. ഈ കാലയളവിലും നിയമ ലംഘകരായ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു.

നിരവധി ആളുകള്‍ ഇപ്പോഴും അനധികൃതമായി രാജ്യത്ത് തുടരുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരാനാണ് തീരുമാനം. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ലേബര്‍ റെഗുലറ്ററി അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ തവാസുല്‍ പ്ലാറ്റ്‌ഫോം വഴിയോ അറിയിക്കണമെന്ന അധികൃതര്‍ അറിയിച്ചു. നിയമ വിരുദ്ധമായി രാജ്യത്ത് തുടരുന്നവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത് ഗുരുതര കുറ്റമാണെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Content Highlights: More than 10,000 expatriates living illegally in Bahrain deported

To advertise here,contact us