ബഹ്റൈനിൽ ഈ വര്ഷത്തിന്റെ ആദ്യ പാദത്തില് ജിഡിപി 2.7% വളര്ച്ച രേഖപ്പെടുത്തി. സാമ്പത്തിക വൈവിധ്യവല്ക്കരണം, ആഗോള മാനദണ്ഡങ്ങള്, സംരംഭങ്ങളുടെ ആകര്ഷണ നടപടികള് എന്നിവയിലൂടെ ബഹ്റൈന് നിക്ഷേപ അന്തരീക്ഷം കൂടുതല് മെച്ചപ്പെടുത്തുകയാണെന്ന് അധികൃതര് വ്യക്തമാക്കി.
ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിന്റെ സാമ്പത്തിക ത്രൈമാസ റിപ്പോര്ട്ടിലാണ് ഈ വര്ഷത്തെ ആദ്യ പാദത്തില് ബഹ്റൈന്റെ ജിഡിപി 2.7% വളര്ച്ച രേഖപ്പെടുത്തിയിതായി വ്യക്തമാക്കുന്നത്. ഇന്ഫര്മേഷന് ആന്ഡ് ഇ-ഗവണ്മെന്റ് അതോറിറ്റി പുറത്തിറക്കിയ പ്രാഥമിക ദേശീയ അക്കൗണ്ട്സ് ഡാറ്റ പ്രകാരം എണ്ണ ഇതര പ്രവര്ത്തനങ്ങളിലെ വാര്ഷികാടിസ്ഥാനത്തില് യഥാക്രമം 2.2% ഉം 5.3% ഉം വര്ദ്ധനവ് രേഖപ്പെടുത്തി.
ജിഡിപി വാര്ഷികാടിസ്ഥാനത്തില് 3.0% വളര്ച്ച കൈവരിച്ചതായും റിപ്പോര്ട്ടില് പറയുന്നു. 2025ലെ ഒന്നാം പാദത്തില് യഥാര്ത്ഥ ജിഡിപിയുടെ 84.8% എണ്ണ ഇതര പ്രവര്ത്തനങ്ങളാണ് സംഭാവന ചെയ്തത്. നിലവിലെ സാമ്പത്തിക പ്രകടനത്തെ പിന്തുണയ്ക്കുന്നതില് എണ്ണ ഇതര പ്രവര്ത്തനങ്ങളുടെ പ്രധാന പങ്കും റിപ്പോര്ട്ട് ചൂണ്ടികാട്ടുന്നു. അതിനിടെ, ബഹ്റൈന് നിരവധി അന്താരാഷ്ട്ര സാമ്പത്തിക, വികസന മാനദണ്ഡങ്ങളില് ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നത് തുടരുകയാണ്.
സാമ്പത്തിക വൈവിധ്യവല്ക്കരണം, ആഗോള മാനദണ്ഡങ്ങള്, എന്നിവക്ക് പുറമെ സംരംഭങ്ങളുടെ ആകര്ഷണ നടപടികളും സ്വീകരിച്ച് നടപ്പിലാക്കുന്നതിലൂടെ കൂടുതല് നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തല് സഹായകമാക്കുന്നുണ്ടെന്നും അധികൃതര് വ്യക്തമാക്കി.
Content Highlights: Bahrain’s economy grows 2.7% in Q1 2025