മനാമ: പ്രവാസി മലയാളി ബഹ്റൈനില് കുഴഞ്ഞുവീണ് മരിച്ചു. തൃശൂര് പോന്നോര് സ്വദേശി പ്രദീപ്(41) ആണ് മരിച്ചത്. ബുദയ്യയിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ദീര്ഘകാലമായി ബഹ്റൈനിലായിരുന്ന പ്രദീപ്, അല് മൊയീദ് കമ്പനിയിലെ തൊഴിലാളിയാണ്. പ്രദീപിന്റെ കുടുംബം നാട്ടിലാണ്.
Content Highlights: Expatriate Malayali died in Bahrain