വിവാഹത്തിനായി നാട്ടില്‍ പോകാനിരിക്കേ ബഹ്‌റൈനില്‍ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

വിവാഹത്തിനായി നാട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെ മലപ്പുറം തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞു വീണു മരിച്ചു

വിവാഹത്തിനായി നാട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെ മലപ്പുറം തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞു വീണു മരിച്ചു. മുഹമ്മദ് നിയാസ് (30) ബഹ്‌റൈനില്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഒരാഴ്ചയായി സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ബഹ്‌റൈനില്‍ സെയില്‍സ് മാനായി ജോലിചെയ്യുകയായിരുന്നു. വിവാഹത്തെ തുടര്‍ന്ന് നാട്ടിലേക്ക് വരാനിരിക്കെയാണ് സംഭവമുണ്ടായത്. പിതാവ്: മുഹമ്മദ്, മാതാവ്: നദീറ, സഹോദരന്‍: മുഹമ്മദ് നിഷാദ്.

Content Highlights: Malayali youth dies in Bahrain

To advertise here,contact us