ബഹ്റൈനില് നിയമ വിരുദ്ധമായി ജോലി ചെയ്ത തൊഴിലാളികള് പിടിയില്

109 തൊഴിലാളികളെയാണ് പിടികൂടിയത്.

മനാമ: ബഹ്റൈനില് നിയമ വിരുദ്ധമായി ജോലി ചെയ്തിരുന്ന 109 തൊഴിലാളികള് പിടിയിൽ. രാജ്യത്തെിന്റെ വിവിധ ഭാഗങ്ങളില് സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് അനധികൃത തൊഴിലാളികള് പിടിയിലായത്. നേരത്തെ പിടിയിലായ 181 പ്രവാസികളെ രാജ്യത്ത് നിന്ന് നാട് കടത്തിയതായും അധികൃതര് അറിയിച്ചു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് തീരുമാനം. നാഷണാലിറ്റി, പാസ്പോര്ട്ട് ആന്റ് റസിഡന്റ്സ് അഫയേഴ്സ്, ക്രിമിനല് ഇന്വെസ്റ്റിഗേഷന് ഡിപ്പാര്ട്ടമെന്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

അബുദബിയിലെ വിവിധ ബസ് റൂട്ടുകളിൽ മാറ്റം; സമയക്രമങ്ങളിലും പുതിയ ക്രമീകരണം

To advertise here,contact us