ഹൃദയാഘാതത്തെ തുടർന്ന് മലയാളി ബഹ്റൈനിൽ നിര്യാതനായി

മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

മനാമ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ബഹ്റൈനിൽ നിര്യാതനായി. തൊട്ടിൽ പാലം സ്വദേശി മണക്കുന്നത്ത് ചന്ദ്രൻ (69) ആണ് മരിച്ചത്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായികൊണ്ടിരിക്കുകയാണ്.

കരൾ രോഗബാധിതനായിരുന്നു ചന്ദ്രൻ. വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോയി തിരിച്ചെത്തിയ ചന്ദ്രൻ ഹൂറയിൽ സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്.

To advertise here,contact us