മലയാളത്തിലെ യുവനടിമാര്ക്കിടയില് കുറഞ്ഞ നാളുകള്ക്കുള്ളില് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മമിത ബൈജു. സഹനടിയായി തുടങ്ങിയ മമിത, പ്രേമലു എന്ന ചിത്രത്തിലൂടെ നായികാ പദവിയിലേക്ക് കുതിക്കുകയായിരുന്നു. ചിത്രത്തിന് ഇന്ത്യയിലെമ്പാടും ലഭിച്ച വിജയവും മലയാളത്തിന് പുറത്ത് ലഭിച്ച സ്വീകാര്യതയും മമിതയുടെ കരിയറിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്.
ഈ ചിത്രത്തിന് ശേഷം തമിഴില് ബാക്ക് ടു ബാക്ക് പ്രോജക്ടുകളുമായി കളം നിറഞ്ഞിരിക്കുകയാണ് മമിത ബൈജു. പ്രേമലുവിന് ശേഷം മലയാള ചിത്രങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും തമിഴില് ഒരു പിടി ചിത്രങ്ങളാണ് മമിത അനൗണ്സ് ചെയ്തിരിക്കുന്നത്.
റെബല് എന്ന തമിഴ് ചിത്രമായിരുന്നു മമിതയുടേതായി റിലീസ് ചെയ്തിട്ടുള്ള തമിഴ് ചിത്രം. ജിവി പ്രകാശ് കുമാര് നായകനായി എത്തിയ സിനിമ മികച്ച പ്രതികരണം നേടിയില്ലെങ്കിലും പിന്നീട് മമിതയെ നമ്മള് കണ്ടത് ദളപതിയ്ക്കൊപ്പമായിരുന്നു. ജനനായകന് എന്ന റിലീസിനൊരുങ്ങുന്ന വിജ യ് ചിത്രത്തില് സുപ്രധാന വേഷത്തില് മമിത എത്തുന്നുണ്ട്. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്യുടെ അവസാന ചിത്രമാകുമെന്ന് കരുതപ്പെടുന്ന സിനിമയാണിത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇതിനു പിന്നാലെ ഇരണ്ടു വാനം എന്ന ചിത്രവും മമിത അനൗണ്സ് ചെയ്തിരുന്നു. ഇന്വെസ്റ്റിഗേറ്റീവ് ത്രില്ലര് ചിത്രങ്ങളിലെ നാഴികക്കല്ലായി മാറിയ തമിഴ് ചിത്രം രാക്ഷസന്റെ ടീം ഒരുക്കുന്ന ചിത്രമാണിത്. വിഷ്ണു വിശാല് നായകനാകുന്ന ചിത്രം ടി ജി ത്യാഗരാജനാണ് നിര്മിക്കുന്ന
ത്. രാം കുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്വഹിച്ചിരിക്കുന്നത്.
തമിഴിലെ സെന്സേഷണല് സംവിധായകനും നടനുമായ പ്രദീപ് രംഗനാഥന് നായകനാകുന്ന ഡ്യൂഡ് എന്ന ചിത്രമാണ് അടുത്തത്. ചിത്രത്തിന്റെ പോസ്റ്റര് അടുത്തിടെ പുറത്തുവന്നിരുന്നു. കീര്ത്തിശ്വരന് സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സാണ് നിര്മിക്കുന്നത്.
ഇപ്പോഴിതാ മറ്റൊരു സൂപ്പര്താരത്തിനൊപ്പം തന്റെ അടുത്ത തമിഴ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചിരിക്കുകയാണ് മമിത ബൈജു. ലക്കി ഭാസ്കര് എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിന് ശേഷം, സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമിത ബൈജു നായികാവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകള് നടന്നു. സൂര്യ നായകനാകുന്ന ചിത്രത്തിന് സൂര്യ46 എന്നാണ് താല്ക്കാലികമായി പേര് നല്കിയിരിക്കുന്നത്. ചിത്രത്തില് മമിത നായികയാകുമെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു.
#Suriya46 Pooja Video 💫Suriya - MamithaBaiju - VenkiAtluri - GVPrakash ♥️🔥pic.twitter.com/xPlGQClqDD
ഈ ചിത്രങ്ങളിലൂടെ തമിഴിലെ ഏറ്റവും തിരക്കേറിയ നടിമാരിലൊരാളായി മാറിയിരിക്കുകയാണ് മമിത ബെെജു. പ്രോമിസിംഗായ പ്രോജക്ടുകളായതിനാല് വലിയ വിജയം തന്നെ ഈ ചിത്രങ്ങള് മമിതയ്ക്ക് സമ്മാനിച്ചേക്കാം.
Content Highlights: Mamitha Baiju is thriving in Tamil cinema with back to back projects with super stars