ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവർക്ക് പിന്നാലെ തെലുങ്കിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി മറ്റൊരു മലയാള നടൻ. 'ജനത ഗാരേജ്', 'ദേവരാ' എന്നീ സിനിമകൾക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ തെലുങ്കിൽ നായകനായി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ് പ്രണവ് മോഹൻലാൽ. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. 'പുഷ്പ', 'പുഷ്പ 2', 'ജനത ഗാരേജ്' തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണവിനൊപ്പം മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
TRUE :Pranav Mohanlal - Koratala Siva - Mythri Movie Makers project is under discussion. It's still not finalized yet, but if it gets finalized, the shoot will start next year.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, നിവിൻ പോളി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മികച്ച പ്രതികരണം നേടിയ ചിത്രം 80 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത്. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രണവ് അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു.
BIG BREAKING 🚨#PranavMohanlal - #KoratalaSiva - Mythiri Movie Makers Shoot commences next year as per telugu media reports. pic.twitter.com/Wm6VS3KiOq
ജൂനിയർ എൻടിആറിനെ നായകനാക്കി ഒരുങ്ങുന്ന 'ദേവര പാർട്ട് 1' ആണ് കൊരട്ടല ശിവയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 'ജനതാ ഗാരേജ് ' എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എൻടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ദേവര പാര്ട്ട് 1'. 'ആർആർആറി'ന് ശേഷം ജൂനിയർ എൻടിആർ നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം സെപ്റ്റംബർ 27ന് തിയറ്ററുകളിലെത്തും. ജാൻവി കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ഇത്. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലെത്തുന്നത്. ഭൈര എന്ന സെയ്ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.