ആ തെക്കിനിയിൽ ഇപ്പോഴും 'കോടി' കിലുക്കം തന്നെയാണ്; മികച്ച കളക്ഷനുമായി മണിച്ചിത്രത്താഴ്

മലയാളത്തിന്റെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന് മികച്ച കളക്ഷൻ

31 വർഷത്തിന് ശേഷം റീ റിലീസ് ചെയ്തപ്പോഴും മലയാളത്തിന്റെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന് മികച്ച കളക്ഷൻ. ആഗസ്റ്റ് 17 ന് റീ റിലീസ് ചെയ്ത ചിത്രം ഇതുവരെ ആഗോളതലത്തിൽ 4.40 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതിൽ മൂന്ന് കോടി രൂപ കേരളത്തിൽ നിന്നും 40 ലക്ഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒരു കോടി ഓവർസീസിലൂടെയുമാണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

#Manichithrathazhu 16 Days GBOC !!Kerala - 3 CrRest Of India - 40 Lakhs Overseas - 1 CrTotal - 4.40Cr pic.twitter.com/fcoNzeKaUk

1993 ലാണ് 'മണിച്ചിത്രത്താഴ്' റിലീസ് ചെയ്തത്. നെടുമുടി വേണു, ഇന്നസെന്റ്, കെപിഎസി ലളിത, വിനയ പ്രസാദ്, കെ ബി ഗണേഷ്കുമാര്, സുധീഷ്, കുതിരവട്ടം പപ്പു, ശ്രീധര്, തിലകന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എം ജി രാധാകൃഷ്ണന്റെ ഈണത്തിന് വരികളെഴുതിയത് ബിച്ചു തിരുമലയായിരുന്നു. സ്വര്ഗ്ഗചിത്ര അപ്പച്ചനായിരുന്നു ചിത്രത്തിന്റെ നിര്മ്മാണം. 4 ഭാഷകളിലേക്കാണ് 'മണിച്ചിത്രത്താഴ്' റീമേക്ക് ചെയ്യപ്പെട്ടത്. ചിത്രത്തിലെ അഭിനയത്തിന് നടി ശോഭനയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

ബില്ലയുമല്ല ബാഷയുമല്ല, ഇത് ദേവ; കട്ട ആറ്റിറ്റ്യൂഡിൽ കൂലിയിലെ തലൈവർ ക്യാരക്ടർ പോസ്റ്റർ

'സ്ഫടികം', 'ദേവദൂതൻ' എന്നീ സിനിമകൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമാണ് 'മണിച്ചിത്രത്താഴ്'. ജൂലൈ 26 ന് ആയിരുന്നു 'ദേവദൂതൻ' റീ റിലീസ് ചെയ്തത്.

To advertise here,contact us