'ലിയോ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജിനികാന്ത് നായകനാകുന്ന 'കൂലി'യുടെ ക്യാരക്ടർ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടു കൊണ്ടിരിക്കുകയാണ്. 38 വര്ഷങ്ങള്ക്ക് ശേഷം സത്യരാജും രജനികാന്തും നേർക്കുനേർ എത്തുകയാണ് ചിത്രത്തിലൂടെ. സത്യരാജിന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.
രാജശേഖർ എന്ന കഥാപാത്രമായാണ് കൂലിയിൽ സത്യരാജ് എത്തുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ കട്ട ആറ്റിറ്റ്യൂഡില് പോസ് ചെയ്യുന്ന സത്യരാജിന്റെ പോസ്റ്റർ നിമിഷ നേരം കൊണ്ട് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. നേരത്തെ സൗബിൻ ഷാഹിർ, നാഗാർജുന, ശ്രുതി ഹാസൻ തുടങ്ങിയവരുടെ ക്യാരക്ടർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Kicked to have #Sathyaraj sir joining the cast of #Coolie as #Rajasekar💥💥Welcome on board sir🔥🔥@rajinikanth sir @anirudhofficial @anbariv @girishganges @philoedit @Dir_Chandhru @sunpictures @PraveenRaja_Off pic.twitter.com/zmC6M1fHEu
ഞാന് ശീലിച്ചുവന്ന രീതിയിലല്ല ഇവരുടെ അഭിനയം; യൂട്യൂബേഴ്സില് നിന്നും കുറെ പഠിച്ചു : പൃഥ്വിരാജ്
ചിത്രത്തിൽ സൈമൺ എന്ന കഥാപാത്രത്തെയാണ് നാഗാർജുന അവതരിപ്പിക്കുന്നത്. ദയാൽ എന്ന കഥാപാത്രമായി സൗബിനും എത്തും. പ്രീതി എന്ന കഥാപാത്രത്തെയാണ് ശ്രുതി ഹാസൻ എത്തുന്നത്. ഈ പോസ്റ്ററുകള്ക്ക് പിന്നാലെ ആരാധകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നത് തലൈവർ രജനികാന്തിന്റെ ക്യാരക്ടർ ലുക്കിന് വേണ്ടിയാണ്.
ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നും ഇന്ത്യയിലേക്ക് നടത്തുന്ന സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്ട്ട്. സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്. അനിരുദ്ധ് സംഗീതമൊരുക്കും.