50 -ാം ചിത്രമായ രായന്റെ വിജയ തിളക്കത്തിലാണ് നടൻ ധനുഷ് ഇപ്പോൾ. ബോക്സ് ഓഫീസിൽ മികച്ച അഭിപ്രായവും കളക്ഷനുമാണ് ചിത്രം സ്വന്തമാക്കിയത്. ധനുഷ് ഇപ്പോൾ തന്റെ മൂന്നാമത്തെ സംവിധാനമായ 'നിലവുക്ക് എൻമേൽ എന്നടി കോപം' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ചിത്രത്തിൻ്റെ ആദ്യ സിംഗിൾ ഓഗസ്റ്റ് 30 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ധനുഷിൻ്റെ മകൻ യാത്ര അച്ഛന്റെ ചിത്രത്തിലൂടെ ഗാനരചയിതാവായി സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
ഇതുവരെ ചിത്രത്തിലെ പുറത്തിറങ്ങാത്ത ഗാനം കാണാനുള്ള അവസരം ലഭിച്ചെന്നും ചിത്രത്തിലൂടെ ധനുഷിന്റെ മകൻ ഗാനരചയിതാവായി അരങ്ങേറ്റം കുറിക്കുന്നെന്നും വെളിപ്പെടുത്തിയിരിക്കുന്നത് നടൻ എസ്ജെ സൂര്യയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.
I had the privilege to watch the song with @dhanushkraja sir and pretty @priyankaamohan very cute song … and the way dir @dhanushkraja pulled a very cute dance from @priyankaamohan as a cute pretty young maami is like super & addictive , with simple cute stylish steps , she… https://t.co/ixs6qZSDHM
'വാഴയിലേക്ക് ഹാഷിർ എത്തിയത് ആശങ്കയോടെ': ഷൂട്ടിങ് അനുഭവം പങ്കുവെച്ച് സംവിധായകൻ ആനന്ദ് മേനൻ
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ 'രായനി'ലൂടെ കോളിവുഡ് ബോക്സ് ഓഫീസ് പുത്തനുണർവിലാണ്. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ 150 കോടി കടന്നിരുന്നു. ഇതോടെ 150 കോടി ക്ലബിൽ ഇടം നേടുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രമായി 'രായൻ' മാറി. ചിത്രത്തിന്റെ ഒ ടി ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം സ്ട്രീം ചെയ്യുന്നത്.
2017-ൽ പുറത്തിറങ്ങിയ 'പാ പാണ്ടി' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും തൻ്റെ സിനിമാ പ്രാഗൽഭ്യം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഈ ബഹുമുഖ പ്രതിഭയായി തുടരുകയാണ് ധനുഷ് ഇപ്പോൾ.