77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ കരിയർ അച്ചീവ്മെൻ്റ് അവാർഡ് സ്വീകരിക്കാൻ നടൻ ഷാരൂഖ് ഖാൻ സ്വിറ്റ്സർലാൻഡിൽ എത്തിയിരുന്നു. പരിപാടിയിൽ വെച്ചുള്ള നടന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫിലിം ഫെസ്റ്റിവലിൽ കാണികളോട് സംസാരിക്കവേ നടൻ 'നിങ്ങൾക്ക് എന്നെ അറിയില്ലെങ്കിൽ ഗൂഗിൾ ചെയ്ത് നോക്കൂ' എന്ന് തമാശയായി പറഞ്ഞത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഷാരൂഖ് ഖാന്റെ ഈ തമാശയ്ക്ക് ഗൂഗിൾ താരത്തിന്റെ ചിത്രം പങ്കിട്ട് ഹാഷ് ടാഗിനൊപ്പം കിരീടത്തിന്റെ ഇമോജിയാണ് പങ്കുവെച്ചരിക്കുന്നത്. ഇന്ത്യ ഒട്ടാകെയുള്ള താരത്തിന്റെ ആരാധകർ കിംഗ് ഖാൻ എന്നാണ് നടനെ ആദരപൂർവ്വം വിളിക്കുന്നത്. 'എന്നെ അറിയാത്തവർ പോയി, എന്നെ ഗൂഗിൾ ചെയ്തിട്ട് തിരിച്ചുവരൂ' എന്നായിരുന്നു ഷാരുഖ് ഖാൻ തമാശയായി പറഞ്ഞത്. പിന്നീട് അദ്ദേഹം സ്വയം പരിചയപ്പെടുത്തി. 'ഞാൻ ഷാരൂഖ് ഖാൻ ആണ്, ഇന്ത്യൻ സിനിമയിൽ പ്രവർത്തിക്കുന്നു, കൂടുതലും ഹിന്ദിയിലാണ്' എന്നാണ് നടൻ പറഞ്ഞത്.
👑 @iamsrk https://t.co/NpbFTCUfD2
കത്തി കേറും 'കങ്കുവ', ഉത്തരം കിട്ടിയതിന്റെ ആവേശത്തിൽ ആരാധകർ
1946-ൽ സ്ഥാപിതമായ ലൊകാർണോ ഫിലിം ഫെസ്റ്റിവൽ , ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാർഷിക ചലച്ചിത്രമേളകളിൽ ഒന്നാണ്. കൂടാതെ മേള ഓട്ടർ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. 104 ലോക പ്രീമിയറുകളും 15 അരങ്ങേറ്റ ചിത്രങ്ങളും ഉൾപ്പെടെ 225 ചിത്രങ്ങളാണ് മേളയുടെ 77-ാമത് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്.