തെന്നിന്ത്യൻ താരം മേഘ്ന രാജിന് യു എ ഇ ഗോൾഡൻ വിസ

നേരത്തെ മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ മുൻ നിര താരങ്ങളെല്ലാം ഗോൾഡൻ വിസ സ്വന്തമാക്കിയത് ദുബായിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ഫ്ളോറായ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു

ദുബായ്: തെന്നിന്ത്യൻ താരം മേഘ്ന രാജിന് യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യുഎഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

മോഹൻലാലിനെതിരായ പരാമർശം;യൂട്യൂബർ അജു അലക്സിന് ജാമ്യം ലഭിച്ചു

നേരത്തെ മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ മുൻ നിര താരങ്ങളെല്ലാം ഗോൾഡൻ വിസ സ്വന്തമാക്കിയത് ദുബായിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ഫ്ളോറായ ഇസിഎച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു. നേരത്തെ മലയാളത്തിൽ യക്ഷിയും ഞാനും, മെമ്മറീസ്, ബ്യൂട്ടിഫുൾ, എന്നി സിനിമകളിൽ ശ്രദ്ധേയമായ നായിക കഥാപാത്രങ്ങളിൽ അഭിനയിച്ച മേഘ്ന,തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയാണ് മേഘ്ന രാജിന്റെ പങ്കാളി.

To advertise here,contact us