'ഒരൊറ്റ ജീവിതം കൊണ്ട് നൂറായിരം പേരുടെ മനസ്സ് നിറച്ച വ്യക്തിത്വം'; സിദ്ദിഖിന്റെ ഓർമ്മകളിൽ ഷാഫി

സംവിധായകൻ ഷാഫി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്

'ഒരൊറ്റ ജീവിതം കൊണ്ട് നൂറായിരം പേരുടെ മനസ്സ് നിറച്ച വ്യക്തിത്വം'; സിദ്ദിഖിന്റെ ഓർമ്മകളിൽ ഷാഫി
dot image

മലയാളത്തിന്റെ പ്രിയ സംവിധായകൻ സിദ്ദിഖ് വിട്ടുപിരിഞ്ഞിട്ട് ഒരു വർഷമായിരിക്കുകയാണ്. മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സിനിമകൾ സമ്മാനിച്ച സംവിധായകന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന വേളയിൽ സംവിധായകൻ ഷാഫി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഒരൊറ്റ ജീവിതം കൊണ്ട് നൂറായിരം പേരുടെ മനസ്സ് നിറച്ച വ്യക്തിത്വമാണ് സിദ്ദിഖ് എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'ജീവിതം ഒന്നേയുള്ളൂ. പക്ഷെ ഒരൊറ്റ ജീവിതം കൊണ്ട് നൂറായിരം പേരുടെ മനസ്സ് നിറയ്ക്കാൻ പറ്റുമെന്ന് കാണിച്ചു തന്ന അപൂർവ്വ വ്യക്തിത്വം..! വരുമാനത്തിന്റെ പകുതിയിലേറെയും മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കാൻ മടിയില്ലാത്ത പ്രകൃതം..സഹജീവികളെ സ്നേഹിച്ചും ആദരവോടെ കണ്ടും ശീലം.. ഇത്രയേറെ ബഹുമാനിക്കപ്പെട്ട സ്നേഹം ലഭിച്ച മറ്റാരെങ്കിലും സമീപകാലത്തു് മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല...!!!,'

'30 വർഷകാലത്തോളം പരാജയമറിയാത്ത സംവിധായകൻ... ഒട്ടനവധിഹിറ്റുകൾ.. നേട്ടങ്ങളുടെ കൊടുമുടികൾ കീഴടക്കിയപ്പോൾ പോലും അഹന്തയോടെ ഒരു വാക്കോ നോട്ടമോ ഉണ്ടായിട്ടില്ല..! ഓർമ്മ വച്ച കാലം തൊട്ടേ കാണുന്നതാ സൗമ്യമായ പെരുമാറ്റവും സ്നേഹത്തോടെ മാത്രമുള്ള സംസാരവും.. ആരെയും വേദനിപ്പിക്കാതെ ആരോടും പരിഭവമില്ലാതെ യാത്രയായ സിദ്ദിഖണ്ണന്റെ ഓർമ്മകൾ എന്നും മായാതെ നിലനിൽക്കും,' എന്ന് ഷാഫി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ഹാജി അലി ദര്ഗ സന്ദര്ശിച്ച് അക്ഷയ് കുമാര്, പുന:രുദ്ധാരണത്തിന് 1.25 കോടി സംഭാവന

2023 ഓഗസ്റ്റ് എട്ടിനാണ് സംവിധായകൻ സിദ്ധിഖ് വിടവാങ്ങിയത്. കരൾ രോഗബാധയെ തുടർന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

dot image
To advertise here,contact us
dot image