'മുടി മുറിച്ചതു കണ്ട് അമ്മ ഫോൺ കട്ട് ചെയ്തു, സമാധാനിക്കാന്‍ കുറേ സമയം എടുത്തു'; സായ് പല്ലവി

'മുടി മുറിച്ചു എന്ന് വീഡിയോ കോള്‍ ചെയ്താണ് വീട്ടില്‍ പറഞ്ഞത്. കണ്ടതും അമ്മ കോള്‍ കട്ട് ചെയ്തു. കുറച്ച് നേരം കഴിഞ്ഞ് അച്ഛന്‍ വിളിച്ചു, മുടി മുറിച്ചില്ലല്ലോ പല്ലവി, വിഗ്ഗല്ലേ എന്ന് ചോദിച്ചു.'

രാജ്കുമാര്‍ പെരിയസാമിയുടെ സംഗീതത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴകത്തിന്റെ പ്രിയങ്കരനുമായ ധനുഷും ഒന്നിക്കുന്ന ചിത്രമാണ് 'ഓം'. സിനിമയിൽ ഒരു പ്രധാന വേഷത്തിൽ സായി പല്ലവിയും ഉണ്ട്. കഥാപാത്രത്തിന് വേണ്ടി നടി മുടി മുറിച്ചത് ആരധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇപ്പോഴിതാ മുടി മുറിച്ച ശേഷം തന്റെ അമ്മ മിണ്ടിയില്ലെന്ന് പറയുകയാണ് സായ് പല്ലവി. ആദ്യം വിഷമം തോന്നി എങ്കിലും, സംവിധായകനിലുള്ള വിശ്വാസമാണ് അത് ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്ന് സായ് പല്ലവി പറയുന്നു.

'ആ കഥാപാത്രത്തിന് വേണ്ടത് മെറിന്‍ ജോസഫ് എന്ന ഐപിഎസ് ഓഫീസറുടെ ലുക്കാണ്. അവര്‍ക്ക് മുടി തീരെ കുറവായിരുന്നു. ആ ലുക്കിന് വേണ്ടി നിങ്ങള്‍ മുടി മുറിച്ചാല്‍ നന്നായിരിക്കും എന്നാണ് സംവിധയകാൻ രാജ് കുമാർ പറഞ്ഞത്. രാജ്കുമാര്‍ സര്‍ ഓരോ കഥാപാത്രങ്ങളും എഴുതുന്നത് അത്രയും ഡീറ്റെയ്ല്‍ഡ് ആയിട്ടാണ്, അദ്ദേഹം അത് പറഞ്ഞുവെങ്കിൽ എന്തെങ്കിലും കാരണമുണ്ടാവും, സംവിധായകന്‍ രാജ്കുമാര്‍ സര്‍ ആയതുകൊണ്ട് മാത്രമാണ് എനിക്ക് വിഷമമുണ്ടെങ്കിലും ഞാന്‍ മുടി മുറിച്ചത്.

മുടി മുറിച്ചു എന്ന് വീഡിയോ കോള്‍ ചെയ്താണ് വീട്ടില്‍ പറഞ്ഞത്. കണ്ടതും അമ്മ കോള്‍ കട്ട് ചെയ്തു. കുറച്ച് നേരം കഴിഞ്ഞ് അച്ഛന്‍ വിളിച്ചു, മുടി മുറിച്ചില്ലല്ലോ പല്ലവി, വിഗ്ഗല്ലേ എന്ന് ചോദിച്ചു. ഇല്ലച്ഛാ ശരിക്കും മുറിച്ചു എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ആദ്യം ഓകെയായി. പക്ഷേ അമ്മയെ സമാധാനിക്കാന്‍ കുറേ സമയം എടുത്തു; സായ് പല്ലവി പറഞ്ഞു.

ആന്ധ്ര- തമിഴ്‌നാട് ബോര്‍ഡറിലെ ചന്ദന കടത്തുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സിയാ എന്ന കഥാപാത്രമായി മമ്മൂട്ടി വേഷമിടുമ്പോള്‍ നിത്യാ റെഡ്ഡി എന്ന പൊലീസായാണ് സായ് പല്ലവി പ്രത്യക്ഷപ്പെടുന്നത്. വരുംദിവസങ്ങളില്‍ ഓമിന്റെ ട്രെയ്‌ലര്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം നവംബര്‍ 20ന് തിയേറ്ററുകളിലെത്തും.

Content Highlights:  Actress Sai Pallavi has shared details about her experience working on the film Om. Revealing that she cut her hair out of trust in the director, the actress spoke about the decision and her commitment to the film.

To advertise here,contact us