വണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയുടെ പതിനഞ്ചാമത് ചിത്രത്തിന് കൊച്ചിയിലെ ഞാറക്കലില്‍ പൂജാ ചടങ്ങുകളോടെ തുടക്കമായി. അജിത് ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിസാം ഗൗസാണ് തിരക്കഥ ഒരുക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പാര്‍വതി തിരുവോത്ത്, ഇന്ദ്രന്‍സ്, രാജേഷ് മാധവന്, സറീന് ഷിഹാബ്, മാല പാര്‍വതി, പൗളി വത്സന്, സിജു സണ്ണി, ബിജു കുട്ടന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം 2027 ല്‍ പ്രേക്ഷകരുടെ മുന്നിലെത്തും.
മലയാള സിനിമയില്‍ വ്യത്യസ്ത സ്വഭാവത്തിലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ നിര്‍മ്മാണ നിരയുമായി മുന്നേറുന്ന ബാനറാണ് വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനി. 'മാളികപ്പുറം', '2018', 'രേഖാചിത്രം', ആട് 3 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ബാനര്‍, ഓരോ ചിത്രത്തിലും വ്യത്യസ്തമായ പ്രമേയങ്ങളും അവതരണരീതികളും പരീക്ഷിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുറമെ തമിഴ് സിനിമയിലേക്കും സാന്നിധ്യം വ്യാപിപ്പിച്ച കാവ്യ ഫിലിം കമ്പനിയുടെ പുതിയ ചുവടുവെപ്പാണ് ഈ പതിനഞ്ചാമത് ചിത്രം.
നിര്‍മ്മാണം - വേണു കുന്നപ്പിള്ളി, സംവിധാനം - അജിത് ചന്ദ്ര, രചന - നിസാം ഗൗസ്, ഛായാഗ്രഹണം - അലക്സ് ജെ പുളിക്കല്‍, സംഗീതം - ഡോണ്‍ വിന്‍സെന്റ്, എഡിറ്റിംഗ് - ലിജോ പോള്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ - ഗോപകുമാര്‍ ജി.കെ. , പ്രൊഡക്ഷന്‍ കണ്ട്രോളര് - ഷിബു ജി സുശീലന്, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ - അഖില്‍ ഷൈലജ ശശിധരന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അംബ്രോ വര്‍ഗീസ്, അസോസിയേറ്റ് ഡയറക്ടര്‍ - ഗോകുല്‍നാഥ് എം, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - ലിബിന് മോഹനന്, സൗണ്ട് ഡിസൈന്‍ - ശ്രീജിത്ത് ശ്രീനിവാസന്, സൗണ്ട് മിക്സിംഗ് - വിപിന്‍ നായര്‍, നിശ്ചല ഛായാഗ്രഹണം - അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈന്‍സ് - യെല്ലോടൂത്ത്സ്, പിആര്‍ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: -Kavya Film Company’s Production No. 15 has commenced, directed by Ajith Chandra. The film is being produced by Venu Kunnappilly under the banner of Kavya Film Company.