ലോകപ്രശസ്തമായ ജെയിംസ് ബോണ്ട് സിനിമകളിൽ പുതിയ നായകനായി പ്രശസ്ത നടൻ റോബർട്ട് പാറ്റിൻസൺ എത്തുന്നു. 40 കാരനായ താരം, ഡാനിയൽ ക്രേഗിന്റെ പിൻഗാമിയായാണ് ബോണ്ട് ചിത്രങ്ങളിൽ അഭിനയിക്കുന്നത്. ബോണ്ട് പരമ്പരയിലെ ഔദ്യോഗികമായി ഈ വേഷം ചെയ്യുന്ന ഏഴാമത്തെ നടനാണ് റോബർട്ട് പാറ്റിൻസൺ.
ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഈ വലിയ വാർത്ത പുറത്തുവിട്ടത്. അക്കൗണ്ടിലെ പഴയ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത് "ഐഡന്റിറ്റി കൺഫേംഡ്" (Identity confirmed) എന്ന സന്ദേശം നൽകിയായിരുന്നു പ്രഖ്യാപനം. തുടർന്ന് ബോണ്ടിന്റെ പ്രശസ്തമായ കോട്ടും സൂട്ടും ധരിച്ച താരത്തിന്റെ പുതിയ ചിത്രവും അണിയറപ്രവർത്തകർ പുറത്തുവിട്ടു. നീണ്ട കാത്തിരിപ്പിനും ചർച്ചകൾക്കുമൊടുവിലാണ് പാറ്റിൻസൺ ഈ വലിയ വേഷത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഷോൺ കോണറി, റോജർ മൂർ മുതൽ പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഗ് വരെയുള്ള ഓരോ തലമുറയ്ക്കും അവരുടേതായ ജെയിംസ് ബോണ്ട് ഉണ്ടായിട്ടുണ്ട്. ഫ്രാഞ്ചൈസിയിലെ 26-ാമത്തെ ചിത്രത്തിലാണ് റോബർട്ട് പാറ്റിൻസൺ ഇനി നായകനാകുന്നത്. 2025-ൽ ആമസോൺ-എംജിഎം സ്റ്റുഡിയോസ് (Amazon-MGM Studios) 1 ബില്യൺ ഡോളറിലധികം നൽകി ജെയിംസ് ബോണ്ട് സീരീസിന്റെ അവകാശം സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യ ചിത്രമായിരിക്കും ഇത്.
പ്രശസ്തമായ 'ഡ്യൂൺ', 'ബ്ലേഡ് റണ്ണർ 2049', 'സികാരിയോ' എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഡെനിസ് വില്ലെനൂവ് ആണ് വരാനിരിക്കുന്ന 26-ാമത് ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത്. 'പീക്കി ബ്ലൈൻഡേഴ്സ്' പരമ്പരയുടെ സ്രഷ്ടാവായ സ്റ്റീവൻ നൈറ്റാണ് തിരക്കഥ ഒരുക്കുന്നത്. അഞ്ച് ചിത്രങ്ങളിലൂടെയും 15 വർഷത്തെ സേവനത്തിലൂടെയും പ്രശസ്തനായ ബ്രിട്ടീഷ് രഹസ്യ ഏജന്റായി തിളങ്ങിയ ഡാനിയൽ ക്രെയ്ഗ് 2021-ൽ ഒഴിവായിക്കഴിഞ്ഞു.
Content Highlights: Hollywood actor Robert Pattinson is reportedly set to take on the iconic role of James Bond. The announcement has generated interest among fans of the popular 007 franchise.