ലുങ്കി ബോയ്സ് യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ രാജ്പ്രിയനാണ് ഇപ്പോൾ മലയാള സിനിമ പ്രേക്ഷകർക്കിടയിലെ ചർച്ചാവിഷയം. സൂര്യക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളിലെല്ലാം രാജ്പ്രിയന് സീനിലൂടെ ശ്രദ്ധ നേടി. അഭിനയത്തിന് പുറമെ സീനിലെ മൂന്ന് ഗാനങ്ങള്‍ക്ക് വരികൾ എഴുതിയതും രാജ്പ്രിയനാണ്. ഇപ്പോഴിതാ തന്റെ ഇഷ്ടനടന്മാരെ കുറിച്ച് ചോദിച്ചപ്പോൾ നൽകിയ ഉത്തരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് രാജ് പ്രിയൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
'തമിഴില്‍ എന്റെ ഫേവറെറ്റ് രജിനി സാറാണ്. എല്ലാ നടന്മാരെയും ഇഷ്ടമാണെങ്കിലും തലൈവരാണ് ഏറ്റവും ടോപ്പില്‍. വെറിത്തനമായ ഫാനെന്നൊക്കെ പറയാം. മലയാളത്തില്‍ ലാല്‍ സാറിന്റെ വലിയ ഫാനാണ്. അദ്ദേഹം കഴിഞ്ഞേ വേറെ ആരുമുള്ളൂ. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ട് അതിലെ ഡയലോഗൊക്കെ പറഞ്ഞ് നോക്കിയിട്ടുണ്ട്. ശരിയാണോ തെറ്റാണോ എന്നൊന്നും നോക്കിയിട്ടില്ല'.
'ആവേശം ഈ പ്രായത്തില്‍ നല്ലതല്ല. അതൊരു രോഗലക്ഷണമാണ്’ എന്ന ഡയലോഗൊക്കെ പറഞ്ഞ് പ്രാക്ടീസ് ചെയ്തിട്ടുണ്ട്. എന്റേതായ രീതിയില്‍ അതൊക്കെ പറഞ്ഞ് നോക്കുമ്പോള്‍ നല്ല രസമാണ്. അദ്ദേഹത്തിന്റെ ദൃശ്യവും പുലിമുരുകനുമൊക്കെയാണ് എന്റെ ഫേവറെറ്റ്. ബാക്കി മലയാളം ആര്‍ട്ടിസ്റ്റുകളെയും ഇഷ്ടമാണ്', രാജ്പ്രിയന് പറഞ്ഞു.
രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രമാണ് സീന്‍. ആഗോളതലത്തിൽ 200 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. സൂര്യയുടെ കറുപ്പിനും വിശ്വനാഥന് ആന്‍ഡ് സണ്‍സിനും ശേഷം എത്തുന്ന ചിത്രമാണിത്. സീന്‍.ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിലെത്തുന്നത്.
സ്റ്റൈലിഷ് മാസ് ലുക്കും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും നര്‍മം നിറഞ്ഞ മുഹൂര്‍ത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേര്‍ന്ന കംപ്ലീറ്റ് എന്റര്‍ടെയ്നറാണ് ചിത്രമെന്നാണ് പ്രേക്ഷക അഭിപ്രായം. ആക്ഷനും കോമഡിയും സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മലയാളി താരം നസ്ലന് ഈശ്വരന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്നു. ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന് എന്നിവരും ചിത്രത്തിലെ താരനിരയിലുണ്ട്.
Content Highlights: rajpriyan saying mohanlal and rajnikanth are his favorites