റിമി ടോമി Weds ലിബിൻ; റിമിയെ മിന്നുകെട്ടി ലിബിൻ, ആശംസകൾ നേർന്ന് ആരാധകർ

വെള്ള നിറത്തിലെ ​ഗൗൺ ധരിച്ചു കൊണ്ട് പള്ളിയിലേക്ക് നടന്നുവരുന്ന റിമിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

ഗായിക റിമി ടോമി വിവാഹിതയായി. ബോഡി ബിൽഡറും ട്രെയ്‌നറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവാണ് റിമിയുടെ ജീവിത പങ്കാളി. മുംബൈയിലെ ഡോംബിവല്ലിയിൽ വച്ചായിരുന്നു വിവാഹം. വെള്ള നിറത്തിലെ ​ഗൗൺ ധരിച്ചു കൊണ്ട് പള്ളിയിലേക്ക് നടന്നുവരുന്ന റിമിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

അടുത്തിടെയാണ് താൻ വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം തന്റെ യൂട്യൂബ് ചാനലിലൂടെ റിമി പങ്കുവച്ചത്. നിരവധി ആരാധകരാണ് റിമിയ്ക്കും ലിബിനും വിവാഹ ആശംസകൾ നേരുന്നത്. സിനിമാ മേഖലയിലെ സുഹൃത്തുക്കളെ ഉൾപ്പെടെ ക്ഷണിക്കാതെ, കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കുമെന്നും റിമി പറഞ്ഞിരുന്നു.

Content Highlights: Singer Rimi Tomy Marriage Rimi Tomy Wedding With Libin

To advertise here,contact us