'മെറിബോയ്‌സ്' റിലീസ് ഡിസംബറില്‍; ചിത്രത്തിലെ ആദ്യ ക്യാമ്പസ് ഗാനം പുറത്തിറങ്ങി

'മെറി ജാനി' എന്ന് തുടങ്ങുന്ന മാളവിക സുന്ദര്‍ പാടിയ പാട്ട് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാവുകയാണ്

പുതുമുഖ താരങ്ങള്‍ക്ക് അവസരം ഒരുക്കിക്കൊണ്ട് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന 'മെറി ബോയ്‌സ്' ഡിസംബറില്‍ റിലീസിന് എത്തും. സൗഹൃദത്തിന്റെ ആഘോഷ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സുഹൈല്‍ കോയയുടെ വരികള്‍ക്ക് സാം സി എസ് ഈണം നല്‍കി 'മെറി ജാനി 'എന്ന് തുടങ്ങുന്ന മാളവിക സുന്ദര്‍ പാടിയ പാട്ട് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാവുകയാണ്. സൗഹൃദവും പ്രണയവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ക്യാമ്പസ് ചിത്രത്തിന്റെ ഫീല്‍ തരുന്ന പാട്ട് എന്ന പ്രതികരണമാണ് പാട്ടിന് കിട്ടുന്നത്.

കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം മലയാളത്തില്‍ ഐശ്വര്യ നായിക യായെത്തുന്ന ചിത്രമാണ് 'മെറിബോയ്‌സ്'. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഹാഫ്' എന്ന ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് ഐശ്വര്യ മെറിബോയ്‌സില്‍ എത്തുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ റിലീസിനെത്തും.

മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് മാജിക് ഫ്രെയിംസ് തങ്ങളുടെ 38-ാമത്തെ ചിത്രമായ 'മെറിബോയ്‌സ് 'ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശ്രീപ്രസാദ് ചന്ദ്രന്റേതാണ് 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പാര്‍വതി അയ്യപ്പദാസ് പ്രമുഖ വേഷത്തില്‍ എത്തുന്നു. കീര്‍ത്തന പി എസ്, ശ്വേതാ വാര്യര്‍, ആതിര രാജീവ് എന്നീ പുതുമുഖ താരങ്ങള്‍ കൂടി പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും 'മെറി ബോയ്‌സ് '.

വിശാഖ് നായര്‍, റോഷന്‍ അബ്ദുല്‍ റഹൂഫ്, സാഫ്ബോയ്, ഷോണ്‍ ജോയ്, ബിന്ദു പണിക്കര്‍, മൂര്‍, അഖില്‍ കലവൂര്‍, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, ആന്‍ ജമീല സലിം, അശ്വത്ത്, ഫ്രാങ്കോ ഫ്രാന്‍സിസ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. സംഗീതം സാം സി എസ്, ഡോണ്‍ വിന്‍സെന്റ്. പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സെന്റ്. ഛായാഗ്രഹണം - ഫയിസ് സിദ്ദിഖ്. എഡിറ്റര്‍ ആകാശ് ജോസഫ് വര്‍ഗ്ഗീസ്. സൗണ്ട് ഡിസൈന്‍ സച്ചിന്‍.കോസ്റ്റ്യൂം-മെല്‍വി ജെ. മേക്കപ്പ്- റോണക്‌സ് സേവ്യര്‍. ആര്‍ട്ട് -രാഖില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്ണന്‍, നവീന്‍ പി തോമസ്. ലൈന്‍ പ്രൊഡ്യൂസര്‍- അഖില്‍ യശോധരന്‍. അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍. ഫൈനല്‍ മിക്‌സ് ഫൈസല്‍ ബക്കര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിച്ചു. കാസ്റ്റിംഗ് ഡയറക്ടര്‍- രാജേഷ് നാരായണന്‍. പി ആര്‍ ഓ - മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം. മാര്‍ക്കറ്റിംഗ് - സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്. അഡ്വര്‍ടൈസിംഗ് ബ്രിങ് ഫോര്‍ത്ത് ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്. ടൈറ്റില്‍ ഡിസൈന്‍-വിനയതേജസ്വി. ഡിസ്ട്രിബ്യൂഷന്‍- മാജിക് ഫ്രെയിംസ് റിലീസ്.

Content Highlights:'Merry Boys' to release in December first campus song from the film unveiled

To advertise here,contact us