മലയാള സിനിമയെ ആകെ ഉലച്ചിരിക്കുകയാണ് ഛായാഗ്രാഹകന്‍ ഷാജി കുമാറിന്റെ വിയോഗം. കരിയറിന്റെ പീക്ക് ലെവലില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ തേടി മരണമെത്തുന്നത്. മോഹന്‍ലാല്‍ ചിത്രം അതിമനോഹരം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഷാജികുമാറിന്റെ മരണം. ആ പടം ബിഗ് സ്ക്രീനിലെത്തുന്നതിന് മുന്‍പ് അദ്ദേഹം യാത്രയാവുകയാണ്.
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ പുലിമുരുകന് ക്യാമറ ചലിപ്പിച്ചത് ഷാജിയായിരിന്നു. ചിത്രത്തിന്റെ റിലീസിന് മുമ്പായിരുന്നു ഷാജി കുമാറിന്റെ ഭാര്യ സ്മിതയുടെ മരണം. അര്‍ബുദത്തെ തുടര്‍ന്ന് 2014 ഫെബ്രുവരി 10 നാണ് സ്മിത മരണപ്പെടുന്നത്. ഭാര്യയുടെ വിയോഗം ഷാജികുമാറിനെ ആഴത്തില്‍ തളര്‍ത്തിയിരുന്നു. കുറച്ച്കാലം അദ്ദേഹം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു.
അന്ന് ആറും പതിമൂന്നും വയസുണ്ടായിരുന്ന മക്കള്‍ക്ക് വേണ്ടിയാണ് അദ്ദേഹം തിരികെ സിനിമയിലേക്ക് വന്നത്. അതേസമയം വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ അടക്കം തന്നോട് ചോദിച്ചിരുന്നുവെന്നും മുമ്പൊരിക്കല്‍ ഷാജികുമാര്‍ പറഞ്ഞിരുന്നു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.
'മോഹന്‍ലാല്‍ സാര്‍ പലപ്പോഴും കണ്ണില്‍ തന്നെ നോക്കിയിട്ട്, ഇങ്ങനെ തന്നെ പോകാനാണോ താല്പര്യം എന്ന് ചോദിക്കാറുണ്ട്. അങ്ങനെയാണ് സാര്‍ എന്ന് പറയുമ്പോള്‍ സാര്‍ പിന്നെ തിരിച്ച് ഒന്നും ചോദിക്കില്ല. ഓക്കെ എന്ന് പറഞ്ഞ് പോകും. അവര്‍ ബന്ധം വച്ച് ചോദിക്കുന്നതാണ്. പക്ഷെ നമുക്ക് ഒരു വാക്കല്ലേ അവരോട് പറയാനുള്ളൂ
പകുതിയ്ക്ക് വച്ച് എന്റെ ജീവിതമാണ് പ്രധാനം എന്ന് പറഞ്ഞ് ഞാന്‍ പോയ്ക്കഴിഞ്ഞാല് മക്കള്‍ ഈ സമയത്ത് ഇവിടെ എത്തണമെന്നില്ല. അങ്ങനൊരു ടോക്ക് വന്നിട്ടില്ല. അങ്ങനൊരു വിഷയം ഞങ്ങള്‍ക്കിടയിലേക്ക് വരാറില്ല. നമ്മള് മാനേജ് ചെയ്ത് പോകുന്നത് അവര്‍ക്ക് അറിയാം. ഇനി അവര്‍ അവര്‍ക്കൊരു പങ്കാളിയെ കണ്ടെത്തും, ആ പങ്കാളിയ്ക്ക് എന്നെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ സംസാരം വരാതെ നോക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അവരോട് നമ്മള് പറയുന്നത് അവരുമായി തര്‍ക്കിക്കരുത്, അവരുടെ ആഗ്രഹങ്ങള്‍ക്ക് തടസമായി നില്‍ക്കരുത് എന്നാണ്'-എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: What Mohanlal said to Shaji Kumar regarding a second marriage, and Shaji Kumar’s response, are going viral on social media.