

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരായി. സോഷ്യൽ മീഡിയയിൽ കാവ്യ മാരനൊപ്പമുള്ള ചിത്രം അനിരുദ്ധ് പങ്കുവെച്ചിട്ടുണ്ട്. 'ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്, എന്നാൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത്, എന്റെ 11 : 11 വിഷ് എന്നാണ് അനിരുദ്ധ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. എന്നാൽ എ\ഐ നിർമിത ചിത്രമാണ് അനിരുദ്ധ് പങ്കുവെച്ചിരുന്നത്. സിനിമയിൽ നിന്നുള്ള നിരവധി പേര് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്.
2025ൽ ആണ് അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്നും ഇരു കുടുംബങ്ങളും വിവാഹത്തെക്കുറിച്ച് ചർച്ച നടത്തുകയാണ് എന്നും അഭ്യൂഹങ്ങളുയർന്നത്. അഭ്യൂഹം ശക്തമായപ്പോൾ അനിരുദ്ധ് പ്രതികരിക്കുകയും ചെയ്തിരുന്നു. ‘വിവാഹമോ? ഹാ ഹാ… എല്ലാവരും ശാന്തരാകൂ… ദയവായി ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തൂ’– എന്നായിരുന്നു അനിരുദ്ധിന്റെ പ്രതികരണം. ഈ വർഷം ജൂണിൽ, അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്ര ഒരു ടിവി അഭിമുഖത്തിൽ അനിരുദ്ധിന്റെ വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
‘ജയിലർ 2’, നാനിയുടെ ‘ദ് പാരഡൈസ്’ എന്നീ ചിത്രങ്ങൾക്കാണ് അനിരുദ്ധ് ഏറ്റവും ഒടുവിലായി സംഗീതം നൽകിയത്. ഷാരൂഖ് ഖാന്റെ ‘കിങ്’ (King), രജനികാന്തിന്റെ ‘ധർമ്മൻ’, കമൽ ഹാസന്റെ ‘ഇന്ത്യൻ 3’ തുടങ്ങി നിരവധി ചിത്രങ്ങളാണ് അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങാനിരിക്കുന്നത്.
Content Highlights: Anirudh Ravichander and Kavya Maran's wedding photo has gone viral on social media, sparking widespread curiosity and discussions among fans.