തമിഴ്നാടും കേരളവും കീഴടക്കി ഡി.എസ്പി ഇമ്പരാജ്; മൂന്നാം ദിനത്തില്‍ നൂറ് കോടി, ബോക്‌സ് ഓഫീസില്‍ സീന്‍

ബോക്സ് ഓഫീസിനെ തീപിടിപ്പിച്ച് സൂര്യയുടെ 'സീൻ'; മൂന്ന് ദിവസം കൊണ്ട് വാരിക്കൂട്ടിയത് 145 കോടി!

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'സീനി'ന് മികച്ച പ്രേക്ഷക പ്രതികരണം. ഇതോടുകൂടി സൂര്യയുടെയും ജിത്തു മാധവന്റെയും ഹാട്രിക്ക് ഹിറ്റായി മാറിയിരിക്കുകയാണ് സീന്‍. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സീന്‍. സൂര്യയുടെ കറുപ്പിനും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിനും ശേഷം എത്തുന്ന ചിത്രമാണിത്. കളക്ഷനിലും വമ്പൻ കുതിപ്പാണ്. മൂന്ന് ദിവസം കൊണ്ട് ആഗോള കളക്ഷനായി 145 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

തമിഴ്നാട്ടിൽ നിന്നാണ് ചിത്രത്തിന് ഏറ്റവും വലിയ കളക്ഷൻ ലഭിച്ചിരിക്കുന്നത്; അവിടെ മാത്രം ചിത്രം 24.30 കോടി രൂപ വാരിക്കൂട്ടി. കേരള ബോക്സ് ഓഫീസാണ് കളക്ഷനിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് - ഏകദേശം 10 കോടിയോളം രൂപയാണ് കേരളത്തിൽ നിന്ന് ചിത്രം സ്വന്തമാക്കിയത്. തെലങ്കാനയില്‍ നിന്നും ചിത്രം 4.78 കോടി നേടിയപ്പോള്‍ ആന്ധ്രപ്രദേശില്‍ നിന്നും 3.90 കോടിയും സീന്‍ നേടിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും നാലര കോടി ചിത്രം നേടിയപ്പോള്‍ അമ്പത് കോടിയ്ക്കടുത്താണ് ഇന്ത്യയില്‍ നിന്നും മാത്രമായി സീന്‍ സ്വന്തമാക്കിയിരിക്കുന്നത്. വിദേശത്ത് നിന്നുമുള്ള കളക്ഷനടക്കം ആഗോളതലത്തില്‍ 81 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

സീന്‍.ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. സ്‌റ്റൈലിഷ് മാസ് ലുക്കും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും നര്‍മം നിറഞ്ഞ മുഹൂര്‍ത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേര്‍ന്ന കംപ്ലീറ്റ് എന്റര്‍ടെയ്നറാണ് ചിത്രമെന്നാണ് പ്രേക്ഷക അഭിപ്രായം. ആക്ഷനും കോമഡിയും സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മലയാളി താരം നസ്ലന്‍ ഈശ്വരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്നു. ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും ചിത്രത്തിലെ താരനിരയിലുണ്ട്.

'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റര്‍ മലയാള ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് 'സീന്‍'. ജിത്തു മാധവനും സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുഷിന്‍ ശ്യാം ആദ്യമായി സംഗീതം ഒരുക്കുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Content Highlights: Suriya's 'Scene' is making waves at the box office, collecting an impressive ₹135 crore in just three days. The film's strong opening weekend marks a major milestone for the actor and Tamil cinema.

To advertise here,contact us