'ഹേറ്റേഴ്സ് ​ഗോണ ഹേറ്റ്'; നസ്ലെനെ Thrissur Timothée എന്ന് വിശേഷിപ്പിച്ച് ഇൻസ്റ്റാഗ്രാമിൽ മാത്യുവും ചന്തുവും

'സീൻ' എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടുകയാണ് നടൻ നസ്ലെൻ

സീൻ സിനിമയിൽ ഈശ്വരൻ എന്ന കഥാപാത്രമായി നസ്ലെൻ നടത്തിയ പ്രകടനത്തെ പ്രശംസിച്ച് നിരവധി സിനിമാതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ നടൻ മാത്യു തോമസ് പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

'ഹേറ്റേഴ്സ് ​ഗോണ ഹേറ്റ്' എന്ന തലക്കെട്ടോടെ നസ്ലെന്റെ പോസ്റ്ററാണ് മാത്യു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. ‘തൃശൂർ തിമോത്തി’ എന്ന വിശേഷണത്തോടെയുള്ള പോസ്റ്റ് നസ്ലെനുള്ള പിന്തുണയായാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നടൻ ചന്തു സലിംകുമാർ, ‘ലോക’ സംവിധായകൻ ഡൊമിനിക് അരുണ്‍ എന്നിവരും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, 'സീൻ' എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടുകയാണ് നടൻ നസ്ലെൻ. കേരളത്തിന് പുറമേ തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. സിനിമയിലെ നസ്ലെന്റെ പ്രകടനത്തിന് ലഭിക്കുന്ന പ്രശംസയും താരത്തിന് ലഭിക്കുന്ന പിന്തുണയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്.

Content Highlights: Mathew Thomas and Chandu praised Naslen and posts in instagram

To advertise here,contact us