ദുൽഖർ ചിത്രം 'ആകാശംലോ ഒക താര'യിൽ കരുത്തുറ്റ കഥാപാത്രമായി ശ്രുതി ഹാസൻ, പുതിയ പോസ്റ്റർ പുറത്ത്

രോഹിണി എന്നാണ് ചിത്രത്തിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’യിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത്. ദീപാവലി ആശംസകൾ നേർന്ന് കൊണ്ടാണ് ശ്രുതി ഹാസൻ്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. രോഹിണി എന്നാണ് ചിത്രത്തിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന ശക്തമായ കഥാപാത്രമായാണ് ശ്രുതി ഹാസൻ എത്തുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.

പുറത്തുവന്ന പുതിയ പോസ്റ്ററിലൂടെ ചിത്രത്തിലെ ശ്രുതി ഹാസന്റെ കഥാപാത്രത്തിന്റെ സാന്നിധ്യവും പ്രാധാന്യവും കൂടുതൽ വ്യക്തമാകുകയാണ്. കഥയുടെ ഗതിയിലും പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന നിർണായക വേഷമാണ് ശ്രുതി ഹാസൻ്റേത്. വൈകാരികവും പ്രചോദനാത്മകവുമായ കഥാതലങ്ങൾക്കൊപ്പം, ശക്തമായ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന സിനിമയിൽ ശ്രുതി ഹാസന്റെ സാന്നിധ്യം പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.

പവൻ സാദിനേനിയുടെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് നായികയായ കല്പനയായി എത്തുന്നത്. സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ഫീൽ ഗുഡ് ഘടകങ്ങളും സമന്വയിപ്പിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’, ‘കണ്ണേ കണ്ണേ’ എന്നീ ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്.

റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ നായകനായി തെലുങ്ക് സിനിമയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്. ‘കൽക്കി 2898 എഡി’യിലെ അതിഥിവേഷത്തിലൂടെയും താരം തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.

രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവൻ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, സംഗീതം - ജി വി പ്രകാശ് കുമാർ, എഡിറ്റർ - പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ - ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ - സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം - ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ - സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ - അനിൽ ഭാനു, വിഎഫ്എക്സ് - എഗ്വൈറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പർവൈസർ - തൗഫീഖ് ഹുസൈൻ, കളറിസ്റ്റ് - ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്- സായ് ശശാങ്ക്, മാർക്കറ്റിംഗ് - വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ - ശബരി.

Content Highlights: aakasamlo-oka-tara-shruti-haasan-poster-dulquer-salmaan

To advertise here,contact us