ചെന്നൈയില്‍ നടന്ന സെലിബ്രിറ്റി പ്രിവ്യൂ ഷോയിലും രാവിലെ 6 മണിക്ക് ആരംഭിച്ച ആദ്യദിന പ്രദര്‍ശനങ്ങളിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് നയന്‍താര ചിത്രം 'മൂക്കുത്തി അമ്മന്‍ 2 - മഹാശക്തി' നേടുന്നത്. മികച്ച പ്രതികരണങ്ങള്‍ക്കൊപ്പം എല്ലാ കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച ബുക്കിങ്ങും ലഭിക്കുന്നുണ്ട്.
വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗണേഷ് നിര്‍മ്മിച്ച് സുന്ദര്‍ സി. രചനയും സംവിധാനവും നിര്‍വഹിച്ച 'മൂക്കുത്തി അമ്മന്‍ 2 - മഹാശക്തി' ദൈവികതയും ദൃശ്യവിസ്മയവും സമന്വയിപ്പിക്കുന്ന ബിഗ് സ്ക്രീന്‍ എന്റര്‍ടെയ്നറാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹിപ്പ് ഹോപ്പ് തമിഴ ആധിയാണ്. ഖുശ്ബു സുന്ദര്‍, കുഷ്മിത ഗണേഷ്, ഇഷാന് സക്സേന, വിഘ്നേഷ് ശിവന് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.
നയന്‍താര, ദുനിയ വിജയ്, റെജീന കാസാന്‍ഡ്ര, ഉര്‍വശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആര്. സ്വാമിനാഥന്, ശിവകുമാര്‍ എസ്., സുനില്‍ വര്‍മ്മ ഇന്‍ഡുകുരി, വര്‍ഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിന്‍ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്. മാര്‍ക്കറ്റിങ്: സിനി കണക്റ്റ് കമ്മ്യൂണിക്കേഷന്‍സ്,പി.ആര്.ഒ: പ്രതീഷ് ശേഖര്‍.
Content Highlights: Tremendous response at preview shows and FDFS screenings; Nayanthara movie 'Mookuthi Amman 2 - Mahashakti' is now in theatres.