'ക്ലൈമാക്‌സ് സീനിന് വേണ്ടി വലിയ നായിക തന്നെ വേണമായിരിന്നു, ഒറ്റ സീനിന് വേണ്ടി അവർ നല്ല പ്രതിഫലം ചോദിച്ചു': കമൽ

സ്വപ്‌നക്കൂട് സിനിമയിലെ ലൈലയുടെ അതിഥി വേഷത്തെ കുറിച്ച് കമല്‍

മലയാള സിനിമയില്‍ എക്കാലത്തും യങ്് വൈബ് നല്‍കുന്ന ചിത്രങ്ങളിലൊന്നാണ് സ്വപ്‌നക്കൂട്. 2003ല്‍ റിലീസായ ചിത്രത്തില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മീരാ ജാസ്മിന്‍, ഭാവന തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. കമലായിരിന്നും ചിത്രത്തിന്റെ സംവിധായകന്‍ . ആ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ മൂന്നാംസ്ഥാനം സ്വപ്‌നക്കൂട് നേടിയെടുത്തു.

ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഇപ്പോഴും എല്ലാരുടെയും പ്ലേ ലിസ്റ്റില്‍ ഇടംപിടിച്ച പാട്ടുകളാണ്. അതുപോലെ സിനിമയിലെ അതിഥി വേഷം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു. നടി ലൈലയാണ് ക്ലൈമാക്‌സില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ലൈലെ എങ്ങിനെ ആ ചിത്രത്തിലേക്ക് കൊണ്ടു വന്നുവെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. പോര്‍ട്രെയല്‍സ് ബൈ ഗദ്ദാഫി എന്ന പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പങ്ക് വെച്ചത്.

'അതിഥി വേഷം സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നു. പക്ഷേ അതാരാണെന്നുള്ളത് ഉണ്ടായിരുന്നില്ല. ലൈല അന്ന് തമിഴില്‍ കത്തി നില്‍ക്കുന്ന സമയമായിരുന്നു. വലിയ നായികയാണ്. നമ്മുക്ക് മീരാ ജാസ്മിനെ പോലെ തന്നെ അത്രയും അല്ലെങ്കില്‍ ജനങ്ങള്‍ക്ക് അത്രയും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന നായിക ഗസ്റ്റ് അപ്പിയറന്‍സില്‍ വരണമെന്നുണ്ടായിരുന്നു. അന്ന് പെട്ടെന്ന് ആലോചിച്ചപ്പോള്‍ ലൈലയാണ് മനസിലേക്ക് വന്നത്. അങ്ങനെ അവരോട് പറഞ്ഞു നോക്കാം, ചെയ്യുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നെ പ്രൊഡക്ഷനിലെ ആള്‍ക്കാര്‍ വിളിച്ച് സംസാരിച്ചു.

അപ്പോള്‍ അവര്‍ ക്യാരക്ടര്‍ എന്താണെന്ന് അറിയണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ആദ്യം അവരോട് ഫോണില്‍ സംസാരിച്ചു. ഫോണില്‍ സംസാരിച്ചപ്പോള്‍ അവര്‍ നേരിട്ട് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു പോണ്ടിച്ചേരിയില്‍ ഷൂട്ടിങിലാണ് ഇപ്പോഴെന്ന്. അപ്പോള്‍ അവര്‍ കുഴപ്പമില്ല, ഡീറ്റെയില്‍സ് അയച്ചു തരാന്‍ പറഞ്ഞു. എന്‍ഡില്‍ ഇങ്ങനെ വന്നിട്ട് ഷൈന്‍ ചെയ്ത് പോവുന്ന ഒരു സംഭവമാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഓക്കേ എന്ന രീതിയില്‍ പറഞ്ഞു.

പിന്നെ പ്രതിഫലത്തിന്റെ കാര്യത്തിലായിരുന്നു പ്രശ്‌നം. ഒറ്റ ദിവസത്തിനാണ് അവര്‍ വരേണ്ടത്, നല്ല പൈസ ചോദിച്ചു. പ്രൊഡ്യൂസര്‍ അത് പ്രശ്നമില്ലെന്നും അവര്‍ മസ്റ്റാണെങ്കില്‍ എത്ര പൈസയാണെകിലും നമ്മുക്ക് കൊടുക്കാമെന്ന് പറഞ്ഞു. പിന്നെ അവര്‍ പറഞ്ഞ പൈസ കൊടുത്തു. ആ സമയത്ത് ആ സീന്‍ സെപറേറ്റ് ഷൂട്ട് ചെയ്യാന്‍ വേണ്ടി തന്നെയാണ് വെച്ചത്. ഡയലോഗൊന്നും ഇല്ലെങ്കിലും ആ സീനിന് നല്ല പഞ്ചുണ്ടായിരുന്നു ആ സിനിമക്ക്'-കമല്‍ പറഞ്ഞു.

Content Highlights: Director Kamal on the role of Laila in Swapnakkood

To advertise here,contact us