'വരന്‍ ബോഡി ബില്‍ഡര്‍, വിവാഹം നവംബറില്‍'; റിമി ടോമി

യൂട്യൂബ് ചാനലിലൂടെയാണ് വരനെ കുറിച്ച് പങ്കുവച്ചിരിക്കുന്നത്

മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. കഴിഞ്ഞ ദിവസം താരം താന്‍ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിന്നു. അഭിനേതാവോ ഗായകനോ പ്രശസ്തനായ ഒരാളോ കോടീശ്വരനായ ആളോ ഒന്നുമല്ല എന്നും അന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാണ് തന്റെ വരനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ആളാരാണെന്ന് തന്റെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് റിമി ഇപ്പോള്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിമി ഇക്കാര്യം പങ്കുവച്ചത്.

കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ റിമി പറഞ്ഞത് ഇങ്ങനെയായിരിന്നു. 'ഒരു കാര്യം ഷെയര്‍ ചെയ്യാനാണ് നിങ്ങളുടെ അടുത്ത് വന്നത്. 16- വയസില്‍ സ്റ്റേജ് ഷോയ്ക്ക് ഇറങ്ങിയ ആളാണ് ഞാന്‍. സ്റ്റേജ് ഷോകളിലൂടെ അന്ന് മുതല്‍ നിങ്ങള്‍ക്കെന്നെ പരിചയമുണ്ട്. 18 വയസില്‍ സിനിമയില്‍ ആദ്യത്തെ പാട്ട് പാടി. അന്ന് മുതല്‍ 2026 വരെ എന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളും കാര്യങ്ങളും എന്റെ കുടുംബത്തെയും ഇതില്‍ കൂടുതല്‍ മനസിലാക്കി തരാനൊന്നുമില്ല.

കുറേ വര്‍ഷങ്ങളായി നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. സ്റ്റേജിലൂടെയും നേരിട്ടും. ജീവിതത്തില്‍ ഒരു സന്തോഷ കാര്യം നടക്കുമ്പോള്‍ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നവരോട്, ഒരുപാട് വര്‍ഷങ്ങളായി എന്നോട് ഇത് ചോദിക്കുന്നവര്‍ക്ക് ഒരു സന്തോഷമുണ്ടാകുമായിരിക്കും എന്ന് വിചാരിച്ചാണ് ഞാന്‍ ഇന്ന് ഈ വിഡിയോ ഇടുന്നത്.

മൂന്ന് വര്‍ഷം മുന്‍പ് ഓണ്‍ലൈനില്‍ മൊത്തം എന്റെ കല്യാണമായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍, ഞാനിതുപോലെ ഒരു വിഡിയോ ഇട്ടിരുന്നു. കല്യാണമായിട്ടില്ല, പലരും പലതും പറയും അതൊന്നും വിശ്വസിക്കരുത് എന്ന് പറഞ്ഞ് ഞാനൊരു വിഡിയോ ഇട്ടിരുന്നു. രണ്ടാമതൊരു വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്ക് ഇഷ്ടമാകുമോ എന്ന് കാനഡയില്‍ വച്ചൊരു വിഡിയോയിലൂടെ ഞാന്‍ ചോദിച്ചിരുന്നു.

ഞാന്‍ ഭയങ്കര സന്തോഷത്തിലാണ് അതിലൊരു സംശയവും വേണ്ട. പക്ഷേ ഒരു പാട്ണര്‍ എന്നൊരു വിടവ് എപ്പോഴും വേറെ ഉണ്ട്. പാട്ണറിന് മാത്രമേ ആ വിടവ് നികത്താന്‍ പറ്റുകയുള്ളൂ. അങ്ങനെയിരിക്കെ 2026 ല്‍ എന്റെ ജീവിതത്തിലേക്ക് ഒരാള്‍ വന്നു. ആരാണ്, എന്താണ് എന്നൊക്കെയുള്ളത് നിങ്ങളോട് ഞാന്‍ കൃത്യമായി പറയാം. ഒരു കാര്യം ഞാന്‍ പറയാം, ഒരഭിനേതാവോ ?ഗായകനോ പ്രശസ്തനായ ഒരാളോ ഒരു കോടീശ്വരനോ അങ്ങനെയൊന്നുമല്ല.

കരിയറിലായാലും വ്യക്തിജീവിതത്തിലായാലും എല്ലാത്തിലുമൊരു വളര്‍ച്ചയുണ്ടാകുമെന്ന് ചില ആളുകളെ കാണുമ്പോള്‍ അവരോട് സംസാരിക്കുമ്പോള്‍ അടുത്തിടപഴകുമ്പോള്‍ ദൈവം നമുക്ക് കൊണ്ട തന്നതുപോലെ തോന്നിപ്പിക്കുന്ന, അങ്ങനെ തോന്നിപ്പിക്കാറുണ്ട്. എല്ലാവരും വലിയ പ്രതീക്ഷയിലാണ് ജീവിതം തുടങ്ങുന്നത്. എനിക്കും അങ്ങനെ തോന്നിയ ഒരു കാര്യമാണ്.

ദേഷ്യം, വാശി, സ്നേഹം, വിഷമം, അഹങ്കാരം അങ്ങനെ എല്ലാ നല്ല വശവും ചീത്ത വശവും കുറച്ചു നാളുകൊണ്ട് നമ്മള്‍ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും മനസിലാക്കി. അതിലുപരി എനിക്ക് നല്ല മനസമാധാനം കിട്ടി. നല്ലൊരു ജീവിതം കിട്ടുമെന്ന് തോന്നിയപ്പോഴാണ് ഞാനീ തീരുമാനം എടുക്കുന്നത്.

എനിക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഞാന്‍ പങ്കുവയ്ക്കും. അത് മാത്രം മനസിലാക്കുക. അപ്പോള്‍ ഉടനെ ഉണ്ടാകും എന്ന് വിചാരിക്കുന്നു. പിന്നെ എല്ലാം ദൈവത്തിന്റെ കയ്യില്‍ അല്ലേ. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണം'.- റിമി ടോമി പറഞ്ഞു.

Content Highlights: Rimi Tomy has revealed the identity of her future groom; she shared details about him through her YouTube channel.

To advertise here,contact us