ജയിലർ 2 1000 കോടി ക്ലബ്ബിലേക്ക്? ഇൻഡസ്ട്രിയെ ഞെട്ടിച്ച് രജിനികാന്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ വേട്ട

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 800 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത്

ഏറെ നാളുകളക്ക് ശേഷം തമിഴ് സിനിമയിൽ നിന്നും ഒരു ബ്ലോക്ക്ബസ്റ്റർ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. വളരെ വേഗത്തിൽ ആയിരുന്നു ജയിലർ 2വിന്റെ കളക്ഷൻ വേട്ട. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 800 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത്. ഇതോടെ റെക്കോഡുകള്‍ ഓരോന്നോരോന്നായി രജിനി തന്റെ പേരിലാക്കിയിരുന്നു.

ലിയോയെ വെട്ടി ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം ഏഴ് ദിവസത്തിനുള്ളിലായിരുന്നു ആഗോളതലത്തില്‍ കളക്ഷന്‍ 500 കോടി പിന്നിട്ടത്. ഇതോടെ തമിഴില്‍ നിന്നും ആയിരം കോടി നേടുന്ന ആദ്യ ചിത്രമായി ജയിലര്‍ 2 മാറുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. 1000 കോടിയെന്ന നേട്ടത്തിലേക്കെത്തുക പ്രയാസമായിരിക്കും എന്നാണ് പലരും വിലയിരുത്തുന്നത്. തമിഴ്‌നാട് ബോക്‌സ് ഓഫീസിലടക്കം ചിത്രത്തിന്റെ കളക്ഷനില്‍ കാര്യമായ ഇടിവ് സംഭവിച്ചതോടെയാണ് ചിത്രത്തിന് ഈ മാര്‍ക്ക് പിന്നിടാന്‍ സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നത്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്തത്. തിയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. എന്നാൽ സ്ട്രീമിംഗ് തിയ്യതി ഇതുവരെ പുറത്തുവന്നിട്ടില്ല. നവംബർ 12ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Jailer 2 is all set to make record collection in south industry

To advertise here,contact us