പന്നിയെന്ന് വിളിച്ച് ബോഡി ഷെയ്മിങ്, ഡാൻസ് ചെയ്യാൻ ശരീരവണ്ണം ഒരു പ്രശ്നമല്ല: ഷംന കാസിം

'സ്ത്രീകൾക്ക് കല്ല്യാണം കഴിഞ്ഞ് കുട്ടികളുണ്ടാകുന്ന സമയത്ത് ശരീരം മാറും. പക്ഷെ നമുക്കൊരു ഗ്രേസ് ഉണ്ടാകും അതാണ് വേണ്ടത്. പിന്നെ ഇപ്പോൾ കമന്റ് എന്ന് പറയുന്നത് ആളുകൾക്ക് എന്തും പറയാനാകുന്ന ഒരു ഇടമാണ് അത് എന്നെ ബാധിക്കുന്നില്ല.'

സിനിമയിലെ സ്പെഷ്യൽ സോങ്ങുകളെക്കുറിച്ചും താൻ നേരിട്ട ബോഡി ഷെയ്മിംഗ് അനുഭവങ്ങളെക്കുറിച്ചും മനസ് തുറന്ന് നടി ഷംന കാസിം. ഡാൻസർ എന്ന് കേൾക്കുമ്പോൾ പൊതുവെ ആളുകൾ സ്ലിം ആയ ഫിറ്റ് ബോഡിയാണ് പ്രതീക്ഷിക്കാറുള്ളതെന്നും, എന്നാൽ തന്റെ ശരീരം അതിൽ നിന്നും വ്യത്യസ്തമാണെന്നും താരം വ്യക്തമാക്കുന്നു. 'കുർച്ചി മടത്തപെട്ടി' പാട്ട് ചെയ്ത സമയത്ത് വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും, എന്നാൽ അത്തരം നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറില്ലെന്നും ഷംന പറയുന്നു.

'നർത്തകിയെന്ന ടാ​ഗ് ലൈൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സിനിമയിൽ ഒരു സെപ്ഷ്യൽ സോങ് ചെയ്താൽ പണ്ട് മുതൽ ഉള്ള ഒരു കാര്യമാണ് അതിനെ സ്പെഷ്യൽ സോങ് അല്ലെങ്കിൽ ഐറ്റം സോങ് എന്ന് വിശേഷിപ്പിക്കുന്നത്. ജയിലറിലേത് ഒരു സെപ്ഷ്യൽ സോങ് തന്നെയായിരുന്നു. പക്ഷെ ഡാൻസിന്റെ കോസ്റ്റ്യൂമൊക്കെ വേറെ തന്നെയായിരുന്നു. സ്പെഷ്യൽ സോങ് ചെയ്യുക എന്നത് പൊതുവെ എനിക്ക് ടെൻഷനുള്ള ഒരു കാര്യമാണ്. ആ​​ദ്യമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും നമ്മുടെ ഫി​ഗറിന് പറ്റാത്ത കോസ്റ്റ്യൂംസ് ധരിച്ച് ഡാൻസ് ചെയ്താൽ ഭം​ഗി വരില്ല. കോസ്റ്റ്യംസിനെ കുറ്റപ്പെടുത്തി പറയുകയല്ല. ചിലർക്ക് അത് സ്യൂട്ടാവില്ല. പക്ഷെ ജയിലറിലേത് സെപ്ഷ്യൽ സോങ്ങായിരുന്നു.

എന്നിരുന്നാലും അത് എടുത്തത് വ്യത്യസ്തമായിട്ടായിരുന്നു. സാധാരണ ഡാൻസർ എന്ന് പറയുമ്പോൾ ആളുകൾ പ്രതീക്ഷിക്കുന്ന ഒരു ഇമേജുണ്ട്. ഫിറ്റായ ബോഡി…. പക്ഷെ… എന്റെ ശരീരം അതിൽ നിന്ന് വ്യത്യസ്തമാണ്. കുർച്ചി മടത്തപെട്ടി എന്ന സോങ് ചെയ്യുമ്പോൾ ജയിലറിലേക്കാൾ തടി എനിക്കുണ്ടായിരുന്നു. അന്ന് ആ സോങ് റിലീസാകുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ ബോഡി ഷെയ്മിങ് നേരിടാൻ ഞാൻ റെഡിയായി ഇരിക്കുകയായിരുന്നു.എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് ആളുകൾ അത് ആസ്വദിക്കുന്നതും നന്നായിട്ടുണ്ട് എന്ന് പറയുന്നതും കണ്ടു. എന്ത് തരത്തിലുള്ള ശരീരമാണെങ്കിലും ഒരാൾ അതിനെ എങ്ങനെ കാരി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാം ഇരിക്കുന്നത്. ആളുകൾ പറയും സ്ലിം ആയി ഇരിക്കണമെന്ന്. അൺഹെൽത്തിയായി സ്ലിമ്മായി ഇരുന്നിട്ട് എന്താണ് കാര്യം. ഒരു ഭം​ഗിയുമില്ലാതെ ചുക്കി ചുളിഞ്ഞ് ഇരുന്നിട്ട് ഒരു കാര്യവുമില്ല.

എന്റെ സ്വാഭാവിക ശരീര പ്രകൃതി വിട്ട് വണ്ണം കുറയ്ക്കാൻ ആഗ്രഹമില്ല. നമ്മുടെ ​ഗ്രേസ് വിട്ടിട്ടുള്ള ഒരു ബോഡി ഷേപ്പിലേക്ക് പോകാൻ എനിക്ക് താല്‍പര്യമില്ല. അതേ സമയം കുർച്ചി മടത്തപെട്ടി സോങ്ങ് ചെയ്ത സമയത്ത് ആളുകൾ എന്നെ പന്നി എന്ന് പോലും വിളിച്ചു. അവർ ആലോചിക്കേണ്ടത് സ്ത്രീകൾക്ക് കല്ല്യാണം കഴിഞ്ഞ് കുട്ടികളുണ്ടാകുന്ന സമയത്ത് ശരീരം മാറും. പക്ഷെ നമുക്കൊരു ഗ്രേസ് ഉണ്ടാകും അതാണ് വേണ്ടത്. പിന്നെ ഇപ്പോൾ കമന്റ് എന്ന് പറയുന്നത് ആളുകൾക്ക് എന്തും പറയാനാകുന്ന ഒരു ഇടമാണ് അത് എന്നെ ബാധിക്കുന്നില്ല. നോർത്ത് ഇന്ത്യൻ നടിമാരുടെ ശരീര പ്രകൃതിയുമായി നമ്മുടേതിനെ താരതമ്യപ്പെടുത്തി ചിലർ പറയും. പക്ഷെ അവരുടെ ലൈഫ് സ്റ്റൈൽ തന്നെ വേറെയാണ്.

ചിലപ്പോൾ നെ​ഗറ്റീവ് കമന്റ്സ് നമ്മളെ തന്നെ കറക്ട് ചെയ്യാനും സഹായിക്കും. അങ്ങനെയും കമന്റ്സുകളെ നോക്കി കാണുന്നയാളാണ് ഞാൻ. പിന്നെ ചിലർ കാമറ ക്ലോസപ്പ് ചെയ്ത് മോശമായ രീതിയിൽ യുട്യൂബിൽ വീഡിയോ ഇടുമ്പോൾ സങ്കടം തോന്നാറുണ്ട്. പക്ഷെ പുതിയ കുട്ടികൾ വളരെ കൂളായി ആത്മവിശ്വാസത്തോടെ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ തുടങ്ങിയത് സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ സൂചനയാണ്; ഷംന പറഞ്ഞു.

Content Highlights: Actress and dancer Shamna Kasim clarifies her views on body shaming and the physical appearance expectations placed on dancers. Her remarks address body image perceptions and expectations within the dance industry.

To advertise here,contact us