ഇനി DQവിന്റെ ഷോ; കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?

ഐ ആം ഗെയിം സിനിമയെക്കുറിച്ച് വിമർശകർ നടത്തിയ ചർച്ചകളുമായി ബന്ധപ്പെട്ട് ദുൽഖർ പ്രതികരിച്ചിരുന്നു

സിനിമാ പ്രേമികളും ആരാധകരും ഏറെ കാത്തിരുന്ന ദുൽഖർ സൽമാൻ ചിത്രം ആം ഗെയിം ഒടിടിയിലേക്ക്. റിലീസ് ചെയ്ത് രണ്ടു മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ഐ ആം ഗെയിം സിനിമയെക്കുറിച്ച് വിമർശകർ നടത്തിയ

ചർച്ചകളുമായി ബന്ധപ്പെട്ട് ദുൽഖർ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ നവംബർ ആറാം തീയതി മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്‌ട്രീമിംഗ്‌ ആരംഭിക്കും.

ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം നഹാസ് ഹിദായത്താണ് സംവിധാനം ചെയ്തത്. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള കഥയുമായി എത്തിയ ചിത്രം, ആരാധകർക്ക് കയ്യടിക്കാനും ആഘോഷിക്കാനുമുള്ള മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു പക്കാ ഫാൻ്റസി ആക്ഷൻ എൻ്റർടെയിനർ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്ത ആന്റണി വർഗീസ്, കായദു ലോഹർ, സംയുക്ത വിശ്വനാഥൻ, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രകടന മികവ് കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയത്.

Content Highlights: Dulquer Salman Starrer im game to stream in ott

To advertise here,contact us