90 കളിൽ മലയാളത്തിലെ മിക്ക മുൻനിര നായികനടിമാർക്കും ശബ്ദം നൽകിയ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി.തൻ്റെ സിനിമാ ജീവിതത്തിലെ പല തുറന്നുപറച്ചിലുകൾ കൊണ്ടും അനുഭവങ്ങൾ കൊണ്ടും എപ്പോഴും ശ്രദ്ധ നേടാറുള്ള താരം, അടുത്തിടെ നൽകിയ അഭിമുഖത്തിലും അത്തരം ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. തന്നെ അറിയിക്കാതെ ഒരു സിനിമയിൽ നിന്ന് മാറ്റിയ അനുഭവത്തെക്കുറിച്ചും, അതിനുശേഷം നയൻതാരയുമായി സംസാരിച്ച് ഒരു സിനിമ ഉപേക്ഷിച്ചതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി മനസ്സുതുറക്കുന്നു. തമിഴ് സിനിമാരംഗത്തുനിന്ന് വിട്ടുനിൽക്കാനുണ്ടായ കാരണവും അവർ ഓർത്തെടുത്തു.
'സുരേഷ് ഗോപിയും മംമ്ത മോഹൻദാസും അഭിനയിച്ച സിനിമ ലങ്കയിൽ എന്നെ ഡബ് ചെയ്യാൻ വിളിച്ചിരുന്നു. അത് കണ്ടപ്പോൾ തന്നെ ഈ കഥാപാത്രത്തിന് ഞാൻ ഡബ്ബ് ചെയ്താൽ ശെരിയാവില്ലലോ എന്ന് ഞാൻ പറഞ്ഞിരുന്നു. എ കെ സാജൻ എന്നോട് അത് ഡബ്ബ് ചെയ്യാൻ പറഞ്ഞു ആ സിനിമയ്ക്ക്. ഡബ്ബ് ചെയ്തപ്പോൾ തന്നെ അത് വളരെ ആർട്ടിഫിഷ്യൽ ആയി എനിക്ക് തോന്നിയിരുന്നു. പക്ഷേ ഇവർ ഒന്നും പറയുന്നില്ല. ഞാൻ ഒരു മണിക്കൂർ ഡബ്ബ് ചെയ്തു. അതിനു ശേഷം എന്നോട് പൊക്കോളാൻ പറഞ്ഞു , അടുത്ത ഒരു ദിവസം ഡബ്ബ് ചെയ്യാം എന്ന് പറഞ്ഞു. പക്ഷേ പിന്നീട് അത് ശ്രീജ ഡബ്ബ് ചെയ്തുവെന്ന് ഞാൻ അറിഞ്ഞു. ഇത് എന്നോട് തുറന്ന് പറഞ്ഞാൽ മതി. പക്ഷേ അത് പറഞ്ഞില്ല.
എന്നാൽ കുറച്ച് ഡബ് ചെയ്ത് പിന്നീട് എന്നെ അറിയിക്കാതെ എന്നെ മാറ്റി. പറയാതിരുന്നതാണ് പ്രശ്നം. നയൻതാരയ്ക്ക് ഞാൻ ബോഡിഗാർഡ് ഡബ് ചെയ്തിട്ടുണ്ടായിരുന്നു. ഒരു സിനിമയ്ക്ക് നയൻതാര ഡബ് ചെയ്യണോ വേറെയാരെങ്കിലും ഡബ് ചെയ്യണോ എന്ന കൺഫ്യൂഷൻ വന്നു. ഭാഗ്യലക്ഷ്മിയുണ്ടെന്ന് നയൻതാര പറഞ്ഞു. ഞാൻ നയൻതാരയുമായി സംസാരിച്ചു. നയൻ, ഇദ്ദേഹത്തിന്റെ പടം ഡബ് ചെയ്യാൻ പോയിട്ട് ഇദ്ദേഹം എന്നെ മാറ്റിയിട്ടുണ്ട്, അതിനാൽ ഡബ് ചെയ്യില്ലെന്ന് ഞാൻ പറഞ്ഞു. എന്നാൽ ഞാൻ തന്നെ ഡബ് ചെയ്യാമെന്ന് നയൻതാര. അങ്ങനെ നയൻതാര തന്നെ ആ സിനിമ (പുതിയ നിയമം) ഡബ്തു ചെയ്തു.
തുടക്കത്തിൽ കുറേ തമിഴ് സിനിമകൾ ഞാൻ ചെയ്തു. 1985 ൽ വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്ത് വന്നു. കേരളത്തിൽ നിന്ന് ഒരാളെ അങ്ങോട്ട് കൊണ്ട് പോയി ഡബ് ചെയ്യിക്കാൻ മാത്രം ഉദാര മനസ്കരല്ല തമിഴ് ഇൻഡസ്ട്രി. മലയാള സിനിമയിൽ അനിവാര്യമായത് കൊണ്ട് ഫ്ലെെറ്റ് ചാർജും നമ്മൾ ചോദിക്കുന്ന പേയ്മെന്റും ഹോട്ടലും നൽകും. അങ്ങനെ എന്റെ തമിഴങ്ങ് മാറാൻ തുടങ്ങി. പിന്നെ അത്ര ഭംഗിയായിരുന്നില്ല എന്റെ തമിഴ്. പിന്നെ തമിഴ് സിനിമകൾ ഡബ് ചെയ്തില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പോർട്രേയൽസ് ബെെ ഗദ്ദാഫി എന്ന യൂട്യൂബ് ചാനലിലാണ് ഭാഗ്യലക്ഷ്മി മനസ് തുറന്നത്.
Content Highlights: Dubbing artist Bhagyalakshmi spoke about her experience dubbing for Lanka. She recalled initially expressing concern that her voice would not suit the character and shared details about the dubbing process.