മലയാള സിനിമയ്ക്ക് പുതിയ പ്രൊഡക്ഷൻ കമ്പനി; സ്വർണാലയ സിനിമാസിന്റെ ആദ്യ ചിത്രം ദി തേർഡ് മർഡർ പ്രേക്ഷകരിലേക്ക്

സ്വർണാലയ സിനിമാസിന്റെ ആദ്യ ചിത്രം "ദി തേർഡ് മർഡർ" ഒക്ടോബർ 2ന് പ്രേക്ഷകരിലേക്ക്

മലയാളത്തിൽ മികച്ച ചിത്രങ്ങൾ നിർമ്മിക്കാൻ ഒരു നിർമ്മാണ കമ്പനി കൂടി രംഗത്തെത്തുകയാണ്. സുദർശനൻ കാഞ്ഞിരംകുളം നേതൃത്വം നൽകുന്ന സ്വർണലയാ സിനിമാസാണ് സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ദി തേർഡ് മർഡറിന്റെ നിർമ്മാണം. സംവിധായകൻ സുനിൽ ഇബ്രാഹിം ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ ഈ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നുവെന്നും , മുഖ്യ വേഷങ്ങളിലെത്തുന്ന സൈജു കുറുപ്പും ഇന്ദ്രൻസും വിനയ് ഫോർട്ടും മറ്റു താരങ്ങളുടെയും മികച്ച പ്രകടനം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഒക്ടോബർ 2നാണു ദി തേർഡ് മർഡർ തിയേറ്ററുകളിലേക്കെത്തുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലർ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. റോയ്‌, അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ദി തേർഡ് മർഡർ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലേക്കെത്തും. സൈക്കോളജിക്കൽ ത്രില്ലർ ജോണറിൽ ഒരുങ്ങിയ ചിത്രം സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് നിർമ്മാണം.

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ്‌ ദി തേർഡ് മർഡറിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സ്വർണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ദി തേർഡ് മർഡറിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റർ: വി. സാജൻ, കഥ: എം. എസ്. ഫൈസൽ ഖാൻ,സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്ട് ഡിസൈനർ: ഷിജു തമീൻസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്:അരുൺ വി. എസ്., മനാഫ് വള്ളക്കടവ്,പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്സ്:എം. ആർ. വിബിൻ, ഷമീർ എസ്,

പ്രൊഡക്ഷൻ കോർഡിനേറ്റർ: ജിൻസ് ഭാസ്കർ,പ്രൊഡക്ഷൻ ഡിസൈൻ: എം. ബാവ, മേക്കപ്പ്: അമൽ ചന്ദ്രൻ സൗണ്ട് ഡിസൈൻ: എ. ബി. ജുബിൻ, സൗണ്ട് മിക്സിങ് : വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ്: അക്ഷയ പ്രേംനാഥ് ഡി.ഐ. പ്രൊഡ്യൂസർ: രമേഷ് സി. പി. വി.എഫ്.എക്സ്: ഐ. വി. എഫ്.എക്സ്, കൊച്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്:പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം,സ്റ്റിൽസ് : ഷാലു പേയാട്, പബ്ലിസിറ്റി: ഫണൽമീഡിയ, ദുബായ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlights: “The Third Murder,” the debut film from Swarnalaya Cinemas, is scheduled to reach audiences on October 2. The film marks the production house’s entry into cinema and is set for release on the announced date.

To advertise here,contact us