മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ മുന്നേറി 'ആരം'

പൊലീസ് വേഷത്തില്‍ കൈയടി നേടി സൈജു കുറുപ്പ്

സെപ്റ്റംബര്‍ 25ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്ത ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ 'ആരം' മികച്ച പ്രതികരണവുമായി മുന്നേറുന്നു. സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ അവതരണവും അപ്രതീക്ഷിത വഴിത്തിരിവുകളും ശ്രദ്ധ നേടുകയാണ്.

ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിനൊപ്പം പ്രേക്ഷകരെയും കൊണ്ടുപോകുന്ന കഥപറച്ചിലും രണ്ടാം പകുതിയിലെ ട്വിസ്റ്റുകളും ക്ലൈമാക്‌സും ചിത്രത്തെ ആദ്യാവസാനം ആകാംക്ഷയോടെ കാണാന്‍ സഹായിക്കുന്നുവെന്നാണ് നിരൂപണത്തില്‍ പറയുന്നത്. അനാവശ്യ രംഗങ്ങളിലേക്ക് നീങ്ങാതെ കഥയുടെ സംഘര്‍ഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവതരണവും പ്രശംസിക്കപ്പെടുന്നു.

പോലീസ് ഉദ്യോഗസ്ഥനായി സൈജു കുറുപ്പ് അവതരിപ്പിച്ച സ്വാഭാവിക പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിനൊപ്പം വ്യക്തിജീവിതത്തിലെ സംഘര്‍ഷങ്ങളും അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അദ്ദേഹം വൈകാരികമായ ആഴം നല്‍കുന്നു. അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ് എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധ നേടുന്നു.

വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും വി. സാജന്റെ എഡിറ്റിംഗും രോഹിത് ഗോപാലകൃഷ്ണന്റെ സംഗീതവും ത്രില്ലറിന്റെ അന്തരീക്ഷത്തിന് കരുത്തേകുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറില്‍ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിര്‍മ്മിച്ചത്. റോവാന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ഗുഡ് ഫെല്ലാസും ചേര്‍ന്നാണ് വിതരണം.'ആരം' ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഡിജിറ്റല്‍: ജാങ്കോ സ്‌പേസ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്: ബ്രിങ്‌ഫോര്‍ത്ത്, പി.ആര്‍.ഒ: ഐശ്വര്യ രാജ്.

Content Highlights: 'Aaram' is moving forward in theatres with an excellent response; Saiju Kurup has won applause for his role as a police officer.

To advertise here,contact us