'ഹൾക്കിനെ പോലെയാണ് അവൻ മരണമില്ല…'; നിവിൻ പോളി ചിത്രം 'യേഴു കടൽ യേഴു മലൈ' ആദ്യ മൂന്ന് മിനിറ്റ് പുറത്ത്

ഒരു കുഞ്ഞിന് കഥ പറഞ്ഞു കൊടുക്കുന്ന പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്

നിവിൻ പോളി ചിത്രം 'യേഴു കടൽ യേഴു മലൈ'യുടെ ആദ്യ മൂന്ന് മിനിറ്റ് പുറത്തിറങ്ങി. ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് ആണ് പുറത്തുവന്നിരിക്കുന്നത്. ഒരു കുഞ്ഞിന് കഥ പറഞ്ഞു കൊടുക്കുന്ന പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. സൂരിയെ സ്‌ക്രീനിൽ കാണിച്ച ശേഷം ബാക്കി നാളെ തിയേറ്ററിൽ കാണാമെന്നാണ് പറയുന്നത്.

റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലറായെത്തുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് നാളെ കേരളത്തിൽ ചിത്രം എത്തിക്കുന്നത്. നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. നിവിനേയും അഞ്ജലിയെയും സൂരിയെയും ആദ്യ മൂന്ന് മിനിറ്റിൽ കാണിക്കുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

'റിച്ചി'ക്ക് ശേഷം എത്തുന്ന നിവിൻ പോളിയുടെ തമിഴ് ചിത്രം കൂടിയാണ് ഇത്. തിയറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. രവി മരിയ, എൻ. അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Content Highlights: Nivin Pauly Starrer Ezhu kadal ezhu malai first three minute has released

To advertise here,contact us