'വടക്കൻ സെൽഫി'യിലെ സൂപ്പർഹിറ്റ് ഗാനം പാടേണ്ടിയിരുന്നത് മഞ്ജു വാര്യർ, പിന്നീട് വിഷമം തോന്നിയെന്ന് നടി

റോൾ തന്നാൽ പാടാമെന്ന് ചുമ്മാ പറഞ്ഞു, പാട്ട് ഹിറ്റായപ്പോൾ വിഷമം തോന്നിയെന്ന് നടി

വിനീത് ശ്രീനിവാസന്റെ രചനയില്‍ ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു വടക്കന്‍ സെല്‍ഫി. നിവിന്‍ പോളി നായകനായ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഉമേഷ് എന്ന അലസനായ ചെറുപ്പക്കാരന്റെയും അവന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെയും കുറിച്ച് സംസാരിച്ച ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.

സിനിമയിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ 'കൈക്കോട്ടും കണ്ടിട്ടില്ല' എന്ന ഗാനം പാടാൻ വേണ്ടി ആദ്യം മഞ്ജു വാര്യരെ സമീപിച്ചിരുന്നുവെന്നു പറയുകയാണ് ഷാൻ റഹ്‌മാൻ. ആ പാട്ട് പാടാന്‍ കഴിയാതെ പോയതിൽ പിന്നീട് വിഷമം തോന്നിയെന്നും നടി പറയുന്നു. അമൃത ടിവിയിലെ ‘സൂപ്പർ സ്റ്റാർസ്’ റിയാലിറ്റി ഷോയ്ക്കിടെയാണ് ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞത്.

'ഷാൻ ഓർമയുണ്ടോ, വടക്കൻ സെൽഫിയിൽ ഒരു പാട്ട് പാടാൻ എന്നെ വിളിച്ചത്' എന്നാണ് മഞ്ജു വാര്യർ പറയുന്നത്. വിനീത് മഞ്ജുവിനെ വിളിച്ചെന്നും മഞ്ജു പാടിയിരുന്നേൽ രസമായിരിക്കും എന്ന് പറഞ്ഞതും ഷാൻ ഓർത്തെടുത്തു. 'റെക്കോർഡിങ് ഒക്കെ നടന്നു. ആ പാട്ട് ഭയങ്കര ഹിറ്റായിരുന്നു. പക്ഷെ മഞ്ജു ചേച്ചി മുങ്ങി. കൈക്കോട്ടും കണ്ടിട്ടില്ല.. എന്ന പാട്ടായിരുന്നു. ഞങ്ങളുടെ ചർച്ചയിൽ ഈ പാട്ട് മഞ്ജു ചേച്ചിയെ കൊണ്ട് പാടിപ്പിച്ചാൽ നല്ല രസമായിരിക്കും എന്ന പ്ലാനിംഗ് വന്നു. വിനീത് വിളിച്ചിരുന്നു മഞ്ജു ചേച്ചിയെ'; ഷാൻ റഹ്‌മാൻ പറഞ്ഞു.

ആ പാട്ട് പാടാൻ കഴിയാത്തതിൽ വിഷമം ഉണ്ടെന്ന് മഞ്ജു വാര്യർ പറയുന്നു. 'എനിക്ക് അതിൽ വേഷം കൂടെ ഉണ്ടെങ്കിൽ ഞാൻ പാടാം എന്ന് ചുമ്മാ പറഞ്ഞിരുന്നു. പക്ഷെ അവര് അത് വേണ്ടെന്ന് വെച്ചു. എന്നാ വേണ്ടെന്ന് പറഞ്ഞു പോയി. അത് വിജി, വൈക്കം വിജയലക്ഷ്മിയാണ് പാടിയത്. എത്ര മനോഹരമായാണ് പാടിയത് അത്'; മഞ്ജു വാര്യർ പറയുന്നു.

'ആ പാട്ട് പിന്നീട് ഇറക്കി ഹിറ്റായി, ചെന്നൈയിൽ പോകാൻ നിൽക്കുമ്പോള്‍ എയർ പോട്ടിൽ വെച്ച് പെട്ടന്ന് മഞ്ജു ചേച്ചി വന്ന് എന്നോട് ചോദിച്ചു, ഷാൻ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ, വടക്കൻ സെൽഫിയിൽ എന്നെ പാടാൻ വിളിച്ച പാട്ട് 'കൈക്കോട്ടും കണ്ടിട്ടില്ല' ആണോ എന്ന്,' ഷാന്‍ ഓര്‍ത്തെടുത്തു. പിന്നാലെ, 'ശ്ശേ.. അത് പാടാമായിരുന്നു'വെന്ന് മഞ്ജു വാര്യരും പറഞ്ഞു. 'അതുപോട്ടെ,

അടുത്ത വട്ടം നോക്കാമെന്ന്' പറഞ്ഞാണ് ഷാൻ റഹ്‌മാൻ ഈ സംഭാഷണം അവസാനിപ്പിക്കുന്നത്.

Content Highlights: The interesting story behind the song 'Kaikottum Kandittilla' from the Malayalam film Vadakkan Selfie has been revealed. The discussion highlights the song’s connection with Manju Warrier and details from the film’s making.

To advertise here,contact us