നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ അഹാന കൃഷ്ണയുടെ കല്യാണ വിശേഷങ്ങളാണ് എവിടെ നോക്കിയാലും. നിമാറ്റോഗ്രാഫര് നിമിഷ് രവിയാണ് അഹാനയുടെ വരന്. പത്ത് വര്‍ഷത്തെ പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹ ചിത്രങ്ങൾക്കും ഫോട്ടോയ്ക്കും പിന്നാലെ ഇപ്പോൾ ശ്രദ്ധ നേടുന്നത് നടിയുടെ സംഗീത് നൈറ്റ് ആണ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവതരിപ്പിച്ച വിവിധ നൃത്തപരിപാടികളുടെ ദൃശ്യങ്ങളാണ് അഹാന തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. റെട്രോ ബോളിവുഡ് പ്രമേയമാക്കിയൊരുക്കിയ വേദിയിൽ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് അഹാനയും കുടുംബവും എത്തിയത്. വർഷങ്ങളായുള്ള ആഗ്രഹവും മാസങ്ങളുടെ പരിശീലനവുമാണ് മനോഹരമായ ഈ നിമിഷങ്ങൾക്ക് പിന്നിലെന്ന് വിഡിയോ പങ്കുവെച്ച് അഹാന കുറിച്ചു. സിനിമ മേഖലയിൽ നിന്നുള്ള ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും സംഗീത്തിൽ പങ്കെടുത്തിരുന്നു.
അഹാന തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ 3 മില്യൺ കൂടുതൽ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ഇരുവരുടെയും ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പത്ത് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. കോവളത്തെ താജ് റിസോർട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു അഹാനയുടെയും നിമിഷിന്റെയും വിവാഹം. നടൻ ദുൽഖർ സൽമാൻ, കാന്താര താരം ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, സംവിധായകൻ ഡൊമിനിക് അരുൺ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Content Highlights: Ahana Krishna and Nimish’s musical night featuring performances by stars has attracted viewers online. The event video highlights memorable moments from the celebration and has gained attention on social media platforms.