കൗതുകമുണര്‍ത്തുന്ന മലയാളം ടൈം ട്രാവല്‍ ത്രില്ലര്‍ 'ഒറിജിനല്‍'ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'ബിഗ് ബാങ്' എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം ചിത്രത്തിലെ നായകന് ശ്രീനാഥ് ഭാസി തന്നെയാണ് പാടിയിരിക്കുന്നത്. മ്യൂസിക് ഡയറക്ടര്‍ ഇലക്ട്രോണിക് കിളിയുടെ വേറിട്ട സംഗീതശൈലിയും ശ്രീനാഥ് ഭാസിയുടെ ശബ്ദവും ഒരുമിക്കുന്ന ഗാനം ചിത്രത്തിലെ നായക കഥാപാത്രമായ റിജിന്റെ രസകരമായ ലോകമാണ് അവതരിപ്പിക്കുന്നത്.
'എ ഡേ ഇന്‍ റിജിന്‍സ് ലൈഫ്' എന്ന ടൈറ്റിലോടുകൂടിയാണ് വീഡിയോ ഗാനം ആരംഭിക്കുന്നത്. റിജിന്റെ ഒരു ദിവസത്തെ ജീവിതത്തിലൂടെയാണ് ഗാനം കടന്നുപോകുന്നത്. സ്വന്തം ലോകത്ത് മുഴുകിയുള്ള റിജിന്റെ അലസമായ ജീവിതവും സുഹൃത്തുക്കളുമായുള്ള രസകരമായ നിമിഷങ്ങളും ഗാനത്തിലൂടെ അവതരിപ്പിക്കുന്നു. സുഹൃത്തുക്കളുടെ കളിയാക്കലുകളും തമാശകളും ഉള്‍പ്പെടെയുള്ള ദൈനംദിന ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം റിജിന്റെ സ്വഭാവത്തിലേക്കും വ്യക്തിത്വത്തിലേക്കുമുള്ള കൗതുകകരമായ ഒരു കാഴ്ചകൂടി ഗാനം നല്കുന്നു.
ഇലക്ട്രോണിക് കിളിയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മുത്തുവും ജോ ആന്റണിയും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. വിജയ് ആനന്ദാണ് മ്യൂസിക് പ്രൊഡ്യൂസര്‍. ഹാസ്യരംഗങ്ങള്ക്കൊപ്പം സഞ്ചരിക്കുന്ന ഗാനത്തിന്റെ സംഗീതാവിഷ്കാരവും ശ്രദ്ധേയമാണ്. വ്യത്യസ്ത സംഗീതശൈലികളെ സമന്വയിപ്പിക്കുന്ന ഇലക്ട്രോണിക് കിളിയുടെ സമീപനം ഈ ചിത്രത്തിലും പ്രകടമാണ്.
ചിത്രത്തിന്റെ ടീസറും ആദ്യ ഗാനമായ 'മാളേ മല്ലിക്കൊത്തേ'യും പുറത്തിറങ്ങിയതിന് പിന്നാലെയാണ് 'ബിഗ് ബാങ്' പ്രേക്ഷകരിലേക്ക് എത്തുന്നത്. വ്യത്യസ്തമായ ടൈം ട്രാവല്‍ പ്രമേയവും ശ്രീനാഥ് ഭാസിയുടെ രണ്ട് വ്യത്യസ്ത രൂപങ്ങളുമാണ് ടീസറിലൂടെ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തിയത്. ടൈം ട്രാവല്‍, ഫാന്റസി, ഹാസ്യം, ത്രില്ലര്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ കഥാലോകത്തെ കൂടുതല്‍ പരിചയപ്പെടുത്തുന്നതാണ് പുതിയ ഗാനം.
മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ഹര്‍ഷദ് വഹിക്കുന്നു. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയോടൊപ്പം, അഭിരാം രാധാകൃഷ്ണന്, രാജേഷ് മാധവന്, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്, അനീഷ് ജി, സലീം ഹസന്, ദിനേശ് പ്രഭാകര്‍, രാജേഷ് പറവൂര്‍, ഷമീര്‍ (ചൂരല്‍), സുബിന് ടാര്സന്, അരുണ്‍ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാന്‍സിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഷഫീഖ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റര്‍. ഫഹദ് ഫത്ലി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അര്‍ഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവര്‍ ചേര്‍ന്നാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. മൈന്‍ഡ്സ്റ്റൈന്‍ സ്റ്റുഡിയോസാണ് വിഷ്വല്‍ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിര്‍വഹിക്കുന്നു.
സച്ചിന് സുധാകരന്, ഹരിഹരന് എം. (സിങ്ക് സിനിമ) എന്നിവര്‍ ചേര്‍ന്നാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. റൊണെക്സ് സേവ്യര്‍ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. പി.സി. സ്റ്റണ്ട്സ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ കോണ്‍സെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത് ജിപിന്‍ ഗോപിയാണ്.
സ്റ്റോറീസ് സോഷ്യല്‍-ന്റെ ബാനറില്‍ ഡോ. സംഗീത ജനചന്ദ്രന് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോന് ഡിസ്ട്രിബ്യൂഷന്‍ ഹെഡാണ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.
Content Highlights: The second song from the original, featuring Sreenath Bhasi's vocals, has been released. A unique world created by Rijin, blending the music of 'Electronic Kili' with Sreenath Bhasi's voice.