'ഇനിയാരും ഏജ്-ഗ്യാപ്പ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ചിത്രം ചെയ്യേണ്ട ആവശ്യമില്ല...'; നിവിൻ പോളി

നിവിൻ പോളി നായകനായി എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് വലിയ വിജയം നേടി മുന്നേറുകയാണ്. 300 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി ചിത്രം ഇൻഡസ്ട്രി ഹിറ്റായി കഴിഞ്ഞു.

ഇനിയാരും ഏജ്-ഗ്യാപ്പ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ചിത്രം ചെയ്യേണ്ട ആവശ്യമില്ലെന്ന് നിവിൻ പോളി. അതിലെ എല്ലാ കാറ്റഗറിയും താൻ കവർ ചെയ്തിട്ടുണ്ടെന്നും തന്റെ ഓം ശാന്തി ഓശാന, പ്രേമം തുടങ്ങിയ ചിത്രങ്ങളെല്ലാം ഏജ്-ഗ്യാപ് റൊമാന്‍സ് പശ്ചാത്തലമാക്കിയിട്ടുണ്ടെന്നും എന്നാല്‍ സര്‍വ്വം മായയില്‍ ആ ഫാക്ടര്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നുവെന്നും നിവിന്‍ പറഞ്ഞു. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ കരിയറില്‍ ഏജ് ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ചെയ്ത ചിത്രങ്ങളെ കുറിച്ച് നിവിന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യൽ ഇഡിയയിൽ ശ്രദ്ധനേടുന്നത്.

'ഇനിയാരും ഏജ്-ഗ്യാപ്പ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ചിത്രം ചെയ്യേണ്ട ആവശ്യമില്ല. അതിലെ എല്ലാ കാറ്റഗറിയും ഞാന്‍ കവര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മാത്രമല്ല ഏജ് ഗ്യാപ്പിനെ പശ്ചാത്തലമാക്കി ചിത്രം ചെയ്തിരിക്കുന്നത്. മുമ്പ് ഓം ശാന്തി ഓശാനയും പ്രേമവും ചെയ്തിട്ടുണ്ട്. പ്രേമത്തില്‍ ടീച്ചറെ പ്രണയിക്കുകയാണല്ലോ. ഈ ഴോണര്‍ നോക്കി ചെയ്യുന്നതല്ല. അങ്ങനെയുള്ള കഥകള്‍ എനിക്ക് ചെയ്യാനായി വരുന്നതാണ്. സര്‍വ്വം മായ ഒരു റോം-കോം ആയി പ്ലാന്‍ ചെയ്തതല്ല. ഒരു നിരീശ്വരവാദിയും പ്രേതവും തമ്മിലുള്ള കണ്ടുമുട്ടലും അവരുടെ റിലേഷന്‍ എങ്ങനെയാണ് പോകുന്നത് എന്നതിനെയും പശ്ചാത്തലമാക്കിയാണ് ചെയ്തത്', നിവിന്‍ പോളി പറഞ്ഞു.

അതേസമയം, നിവിൻ പോളി നായകനായി എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് വലിയ വിജയം നേടി മുന്നേറുകയാണ്. 300 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി ചിത്രം ഇൻഡസ്ട്രി ഹിറ്റായി കഴിഞ്ഞു. അതിനും മുൻപേ കേരള ബോക്‌സ് ഓഫീസിൽ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമായും BKU മാറിയിരുന്നു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ബെത് ലഹേം കുടുംബയൂണിറ്റിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷത്തിലെത്തിയത്. ഓണം റിലീസായി എത്തിയ ചിത്രം മലയാളികൾ ആഘോഷപൂർവ്വമാണ് ഏറ്റെടുത്തത്. നിവിന്റെ ജസ്റ്റിൻ ചേട്ടനും മമിതയുടെ ആഷ്‌ലിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.

Content Highlights: Nivin Pauly talks about his roles in age gap romance movies

To advertise here,contact us