കാര്‍, പണം ഇതൊന്നും ഒരുപാട് സമ്പാദിക്കുന്നതിലല്ല, സന്തോഷവും സമാധാനവുമാണ് ഏറ്റവും വലിയ കാര്യമെന്ന് നിവിന്‍ പോളി. നമ്മുടെ ജീവിതം നന്നായി പോകാനും കുടുംബം നോക്കാനുമൊക്കെ നമുക്ക് പണം വേണം. പക്ഷേ, ആത്യന്തികമായി നമ്മുടെ ലക്ഷ്യം സന്തോഷവും സമാധാനവും ആയിരിക്കണമെന്ന് നിവിന്‍ പറയുന്നു. 40ല്‍ എത്തിക്കഴിഞ്ഞാല്‍ അതൊരു വ്യത്യസ്ത അനുഭവമായിരിക്കുമെന്നും നടന് പറഞ്ഞു. മുപ്പതുകള്‍ കഴിയുമ്പോള്‍ നമുക്ക് തോന്നും, അയ്യോ… 40 വയസ് ആകാറായല്ലോ എന്ന്. ഇനി എന്ത് ചെയ്യും എന്നൊക്കെ. പക്ഷേ നിങ്ങള്‍ 40 എത്തിക്കഴിഞ്ഞാല്‍ അതൊരു വ്യത്യസ്ത അനുഭവമായിരിക്കും. അത് വേറൊരു ഫീലും വേറൊരു ലോകവുമാണെന്നും നിവിന്‍ പറയുന്നു.
'നമ്മുടെ മുപ്പതുകള്‍ കഴിയുമ്പോള്‍ തോന്നും, 40 വയസ് ആകാറായല്ലോ ഇനി എന്ത് ചെയ്യും എന്നൊക്കെ. പക്ഷേ നിങ്ങള്‍ 40ല്‍ എത്തിക്കഴിഞ്ഞാല്‍ അതൊരു വ്യത്യസ്ത അനുഭവമായിരിക്കും. മുപ്പതുകള്‍ കഴിയുമ്പോള്‍ നമുക്ക് തോന്നും, അയ്യോ… 40 വയസ് ആകാറായല്ലോ എന്ന്. ഇനി എന്ത് ചെയ്യും എന്നൊക്കെ. പക്ഷേ നിങ്ങള്‍ 40 എത്തിക്കഴിഞ്ഞാല്‍ അതൊരു വ്യത്യസ്ത അനുഭവമായിരിക്കും. അത് വേറൊരു ഫീലും വേറൊരു ലോകവുമാണ്. കോളജെല്ലാം കഴിഞ്ഞ് ഒരു 20 വര്‍ഷത്തെ നമ്മുടെ ഒരു അനുഭവമുണ്ടല്ലോ. അപ്പോള്‍ നമുക്ക് തനിയെ ഒരു കാരക്ടര്‍ ചേഞ്ച് വരും. ഇത്രയും അനുഭവങ്ങള്‍ നമുക്കുണ്ട്, ഇത്രയും പോസിറ്റീവ് കാര്യങ്ങള്‍ നടന്നു ഇത്രയും നെഗറ്റീവ് കാര്യങ്ങള്‍ നടന്നു.
ഇത്രയും സുഹൃത്തുക്കള്‍ നമ്മുടെ ജീവിതത്തിലേക്ക് വന്നു, ഇത്രയും സുഹൃത്തുക്കള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് പോയി. അങ്ങനെ വ്യക്തിപരമായി പല കാര്യങ്ങളും നമ്മള് എക്സ്പീരിയന്‍സ് ചെയ്യും. അപ്പോള്‍ നമ്മള് ചിന്തിക്കും, ആ സമയത്ത് നമ്മുടെ മാതാപിതാക്കള്‍ എങ്ങനെയായിരുന്നു എന്നൊക്കെ. അതെല്ലാം മനസിലാക്കാന്‍ ഒരു സമയം വരും. എല്ലാവരും ഈ ഒരു ഘട്ടം കടന്നു പോയേ മതിയാകൂ.
ഒരു 15-20 വര്‍ഷത്തെ അനുഭവങ്ങളുമായി നമ്മള് പുതിയൊരു കാരക്ടറിലേക്ക് കടക്കുന്നു. നമ്മുടെ തന്നെ പുതിയൊരു വേര്‍ഷന്‍ നമുക്ക് കാണാന്‍ കഴിയും. അത് ഞാനിപ്പോള്‍ ആസ്വദിക്കുകയാണ്, വളരെ നല്ലൊരു അനുഭവമാണത്. നമ്മള് മാത്രമല്ല, നമ്മുടെ സുഹൃത്തുക്കളുമൊക്കെ ഈ ഒരു സോണില്‍ തന്നെയായിരിക്കും. 40 വയസാകുമ്പോള്‍ എന്ത് ചെയ്യും എന്നൊരു ചിന്ത എല്ലാവര്‍ക്കുമുണ്ടാകും.
നിനക്ക് 40 വയസ് ആകാന്‍ പോകുവാണല്ലേ എന്ന് എല്ലാവരും ചോദിക്കും. 40 വയസ് ആയാല്‍ എന്താണ് പ്രശ്നം എന്ന് മാത്രം നമുക്ക് അറിയത്തില്ല. ഇപ്പോള്‍ അടുത്തിടെ ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്നൊരു ട്രിപ്പ് പോയി. എല്ലാവരും സംസാരിച്ചത് ഇതിനെക്കുറിച്ചായിരുന്നു. പത്തിരുപത് വര്‍ഷം, നമ്മള് ജോലി ചെയ്ത് കുടുംബം ഓടിച്ച്, എല്ലാം ചെയ്ത്. അതില്‍ നല്ലതും ചീത്തയുമൊക്കെയുണ്ടാകും. ഞാന്‍ എന്റെ ഈ യാത്രയില്‍ നിന്ന് പഠിച്ച ഒരു കാര്യം കാര്‍, പണം ഇതൊന്നും ഒരുപാട് സമ്പാദിക്കുന്നതിലല്ല, സന്തോഷവും സമാധാനവുമാണ് ഏറ്റവും വലിയ കാര്യം എന്നാണ്.
അതിനപ്പുറം ഒന്നുമില്ല. നമ്മുടെ ജീവിതം നന്നായി പോകാനും കുടുംബം നോക്കാനുമൊക്കെ നമുക്ക് പണം വേണം. പക്ഷേ, ആത്യന്തികമായി നമ്മുടെ ലക്ഷ്യം സന്തോഷവും സമാധാനവും ആയിരിക്കണം. ഒരു കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ ചിന്തിക്കണം, ഇത് നമുക്ക് സന്തോഷമാണോ സമാധാനമാണോ തരുന്നത് അതോ സ്ട്രെസ് ആണോ എന്ന്. സ്ട്രെസ്ഫുള്‍ ആണെങ്കില്‍ അത് ഒഴിവാക്കുക.
സന്തോഷത്തോടെ ഇരിക്കുക. ബാക്കിയെല്ലാം കറക്ടായി വരും. സന്തോഷത്തോടെ നിങ്ങള്‍ ഒരു കാര്യത്തിന് തീരുമാനം എടുത്താല്‍ അത് നന്നായി വരും. സ്ട്രെസ്ഫുള്‍ സിറ്റുവേഷനില്‍ ആണ് നിങ്ങളൊരു തീരുമാനം എടുക്കുന്നതെങ്കില്‍ തീരുമാനങ്ങള്‍ ചിലപ്പോള്‍ തെറ്റിയെന്ന് വരാം.
വീണ്ടും നിങ്ങള്‍ ആ ലൂപ്പില്‍ തന്നെ പോയിക്കൊണ്ടിരിക്കും. അതില്‍ നിന്ന് പുറത്തുവരുക. ജീവിതവും കരിയറുമൊക്കെ കുറച്ച് പതുക്കെ ആയിരിക്കും പോകുന്നത്. പക്ഷേ അത് ഓക്കെയാണ്'. - സുധീര്‍ ശ്രീനിവാസന് നല്കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പറഞ്ഞു.
Content Highlights: Nivin Pauly opens up about the changes in life as one turns fourty