തമിഴിലെ ഹിറ്റ് ചിത്രമായ 'എം. കുമാരൻ സൺ ഓഫ് മഹാലക്ഷ്മി' എന്ന സിനിമയിൽ അമ്മയായി ആദ്യം പരിഗണിച്ചത് തന്നെയായിരുന്നുവെന്ന് നടി ഉർവശി. എന്നാൽ അന്ന് ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടാണ് സിനിമ വേണ്ടെന്നുവെച്ചതെന്നും, പിന്നീട് ആ വേഷം നദിയ മൊയ്തുവിലേക്ക് എത്തുകയായിരുന്നുവെന്നും ഉർവശി പറയുന്നു. സിനിമയുടെ ആദ്യ ഘട്ട ചർച്ചകളിൽ രവി മോഹന് പകരം വിജയ്യെ ആയിരുന്നു പരിഗണിച്ചതെന്നും ഉർവശി പറയുന്നു. വിജയ്ക്കൊപ്പം അഭിനയിക്കാൻ ഒരുപാട് തവണ ഓഫർ വന്നിട്ടുണ്ടായിരുന്നുവെന്നും എന്നാൽ പല കാര്യങ്ങൾ കൊണ്ടാണ് നാടകത്തെ പോയതെന്നും ഉർവശി കൂട്ടിച്ചേർത്തു. ദി മോളിവുഡ് ഷോ ടൈമിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'വിജയ്ക്കൊപ്പം അഭിനയിക്കാൻ ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ട്. വിജയ് നടൻ ആകുന്നതിനു മുൻപ് ഞാൻ നാഗർകോലിൽ ഒരു സിനിമയുടെ ഷൂട്ടിലായിരുന്ന സമയത്ത് അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ആൻ അവിടെ ഞാൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ ആസ് എ ചന്ദ്രശേഖർ സാറും മോനും ഭാര്യയും ഉണെന്ന് പറഞ്ഞു കൊണ്ട് ഞാൻ കാണാൻ പോയിരുന്നു. ചെറുപ്പത്തിൽ വിജയ് ബാലതാരമായി അഭിനയിച്ചത് ഞാൻ കണ്ടിരുന്നു. ഞാൻ അദ്ദേഹത്തിന്റെ റൂമിൽ ചെല്ലുമ്പോൾ അവിടെ വിജയ് ഉണ്ടായിരുന്നു.
എന്നെ കണ്ടപാടെ സാർ പറഞ്ഞു, ഉർവശി, നിങ്ങളുടെ വലിയ ഏജ് ഡിഫറൻസ് ഇല്ല ഇവൻ, അവൻ ഹീറോ ആയിട്ടാ. ഞാൻ അയ്യോ, സൂപ്പർ എന്നൊക്കെ പറഞ്ഞു. അപ്പോൾ ഒരു ക്യാരക്ടർ അതിനകത്തുണ്ടെന്നും അതിന് മലയാളത്തിൽ നിന്ന് ഒരു ആർട്ടിസ്റ്റിനെ വേണമെന്നും പറഞ്ഞു. ബിന്ദു പണിക്കർ ആ കഥാപാത്രം ചെയ്താൽ നന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞു. പിന്നീട് ബിന്ദു അതിൽ അഭിനയിച്ചോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. അങ്ങനെ ബിന്ദുവിന്റെ നമ്പർ എന്റെ പ്രൊഡക്ഷൻ മാനേജർ കൊടുത്തു. അന്നാണ് ഞാൻ ആദ്യമായി വിജയ്യെ കാണുന്നത്.
പിന്നീട് ഒരുപാട് ചിത്രങ്ങൾ വന്നിരുന്നു. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി നീ എന്ന് പറഞ്ഞ ഒരു പടം ആദ്യം റൈറ്റ്സ് വാങ്ങിച്ചിട്ട് വിജയ്യെ വെച്ച് ചെയ്യാനിരുന്നതായിരുന്നു. ഞാനും വിജയ്യും അങ്ങനെയാണ് അപ്രോച്ച് ചെയ്തത്. അച്ചുവിന്റെ അമ്മയിലെ മീരയും ഞാനും തമ്മിലുള്ള ക്യാരക്ടർ ആയിട്ടാണ് അത് കൺസീവ് ചെയ്തിരുന്നത്. അമ്മയും മോനുമാണെന്ന് ഒരിക്കലും പറയില്ല. അങ്ങനെ മാത്രമേ നായികയുടെ അടുത്ത് പോയി സംസാരിക്കുകയും കാര്യങ്ങളൊക്കെ ചെയ്യുകയും ചെയ്യുമ്പോൾ നന്നായിരിക്കുകയുള്ളൂ എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു. പക്ഷെ എനിക്ക് ആ കഥാപത്രത്തെ ഉൾകൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല. അന്ന് കല്യാണം കഴിഞ്ഞിട്ട് എന്റെ മോൾ പോലും ജനിച്ചിട്ടില്ല. എനിക്ക് ബുദ്ധിമുട്ടാണെന്നും അത് അഭിനയിക്കാൻ പറ്റില്ലെന്നും പറഞ്ഞു. അങ്ങനെയാണ് അത് കറങ്ങിത്തിരിഞ്ഞ് നാദിയയിലേക്ക് ആ കഥാപാത്രം പോയത്; ഉർവശി പറഞ്ഞു.
Content Highlights: Actress Urvashi revealed that she was approached to play Vijay's mother in 'M. Kumaran Son of Mahalakshmi' and shared the reason behind declining the role.