100 കോടി ക്ലബ്ബിൽ സൂരിയുടെ 'മണ്ടാടി', തിയേറ്ററുകളിൽ വൻ വിജയം

സൂരിക്ക് വീണ്ടുമൊരു വൻ വിജയം; 'മണ്ടാടി' ആഗോളതലത്തിൽ 100 കോടി പിന്നിട്ടു

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്‍തിരിക്കുന്ന 'മണ്ടാടി' മികച്ചപ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സൂരിയുടെ പ്രകടനത്തിന് എങ്ങു നിന്നും കയ്യടികൾ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ആഗോളതലത്തില്‍ 100 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. സെൽഫിക്ക് ശേഷം മതിമാരൻ പുകഴേന്തി ഒരുക്കിയചിത്രം കൂടിയാണിത്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങിയത്. സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് സംഗീതവും എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്നു.മണ്ടാടി ഐ മാക്സിലും റിലീസ് ചെയ്‍തിട്ടുണ്ട്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Content Highlights: Actor Soori's film 'Mandadi' has crossed the ₹100 crore mark in global box office collections. The movie has achieved a significant milestone, adding another successful release to Soori's film career.

To advertise here,contact us