'നോക്കണ്ണാ, ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ…കണ്ണ് നിറഞ്ഞു പോയി'; വൈകാരിക കുറിപ്പുമായി ആനന്ദ് മന്മഥൻ

താൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച രംഗം തിയറ്റർ സ്ക്രീനിൽ കണ്ടപ്പോഴുണ്ടായ വൈകാരിക നിമിഷമാണ് ആനന്ദ് സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്

'നോക്കണ്ണാ, ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ…കണ്ണ് നിറഞ്ഞു പോയി'; വൈകാരിക കുറിപ്പുമായി ആനന്ദ് മന്മഥൻ
dot image

മമ്മൂട്ടിക്കൊപ്പം ലോ ആൻഡ് ഓർഡർ എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ ആനന്ദ് മന്മഥൻ. താൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച രംഗം തിയറ്റർ സ്ക്രീനിൽ കണ്ടപ്പോഴുണ്ടായ വൈകാരിക നിമിഷമാണ് ആനന്ദ് സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്. അത് കണ്ടപ്പോൾ തന്റെ ശബ്ദമിടറിയെന്നും കണ്ണ് നിറഞ്ഞെന്നും ആനന്ദ് കൂട്ടിച്ചേർത്തു.

'എനിക്കറിയാം ഞാൻ മമ്മുക്കയുടെ കൂടെ അഭിനയിച്ചു, ഇതാ ആ സീൻ സ്ക്രീനിൽ വരാൻ പോകുകയാണ്. അത് കാണാൻ തയ്യാറായി ഞാൻ ഇരുന്നു. പക്ഷേ ഒരു ഒറ്റ ഫ്രെയിമിൽ അദ്ദേഹത്തിൻ്റെ ഒപ്പം ഞാൻ എന്നെ കണ്ട മൊമെൻ്റിൽ എൻ്റെ മനസ്സിൽ പെട്ടെന്ന് പത്ത് വർഷങ്ങളായി എനിക്കുണ്ടായ ഒരു ലോഡ് ഓർമ്മക്കളുടെയും, ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും, നിരാശയുടെയും കാത്തിരിപ്പിൻ്റെയും, പണിയെടുത്തതിൻ്റെയും ഒക്കെ ഒരു ആകെത്തുക ഒരൊറ്റ ബിന്ദുവിൽ വന്ന് നിറഞ്ഞു….കവിഞ്ഞു'.

'അത് ഞാൻ പോലും അറിയാതെ എന്നെ കൊണ്ട് അടുത്ത സീറ്റിലിരുന്ന കണ്ണൻ ചേട്ടൻ്റെ കൈ പിടിച്ചു മുറുക്കി. ഒരു കൊച്ച് കുട്ടിയെ പോലെ ഞാൻ അലറി നോക്കണ്ണാ, ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ! അത് പറയുമ്പോൾ എൻ്റെ ശബ്ദമിടറി, ഉറപ്പായും കണ്ണ് നിറഞ്ഞു. പെട്ടെന്നൊരു ചിന്ത മനസ്സിൽ കൂടി കടന്ന് പോയി. ഞാൻ ഇപ്പൊ പറഞ്ഞ വാചകത്തിൻ്റെ ഒരു ഗ്രാവിറ്റി എന്താണെന്ന് - ഞാനും സിനിമയുടെ മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ. That was such a beautiful moment. I'm living my dream now. Life is good. നന്ദി രഞ്ജിത്ത് സർ, ഉദയേട്ടൻ, എല്ലാരും…', ആനന്ദ് മന്മഥൻ കുറിച്ചു.

അതേസമയം, പ്രകാശ് വർമ നായകനായി എത്തിയ ലോ ആന്റ ഓർഡർ എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം പൊലീസ് പശ്ചാത്തലത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. ഈ ചിത്രത്തിൽ പ്രമുഖ താരങ്ങള്‍ക്കും പുതുമുഖങ്ങൾക്കും നിർണ്ണായകമായ പ്രാധാന്യമുണ്ട്. മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ കരിക്കാമുറി ഷൺമുഖന്റെ കാമിയോ ചിത്രത്തിന്റെ പഞ്ച് കൂട്ടുന്നു എന്നാണ് അഭിപ്രായങ്ങൾ.

Content Highlights: Anand Manmadhan shares a note on instagram about his acting moment with mammootty

dot image
To advertise here,contact us
dot image