അമൽ നീരദിന്റെ സംവിധാനത്തിലെത്തുന്ന 'ബാച്ച്ലർ പാർട്ടി D'EUX' സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. 2012-ലെ 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിൽ നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഇപ്പോൾ പുറത്തുവന്നിട്ടുള്ള പോസ്റ്ററിൽ ടൊവിനോ ഒഴികെ മറ്റെല്ലാവരുമുണ്ട്. ടൊവിനോയുടേത് കാമിയോ ആണോ അതോ പ്രത്യേക ക്യാരക്ടർ പോസ്റ്റർ ഉണ്ടാകുമോ എന്നെല്ലാം അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ. നവംബർ 19നാണ് ചിത്രം തിയേറ്ററുകളിലെത്തുക എന്നും അമൽ നീരദ് പോസ്റ്ററിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
മലയാള സിനിമാ പ്രേക്ഷകർ ആഘോഷമാക്കിയ സിനിമയാണ് അമൽ നീരദ് യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ബാച്ച്ലർ പാർട്ടി. 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആസിഫ് അലി, കലാഭവൻ മാണി, റഹ്മാൻ, ഇന്ദ്രജിത്ത്, വിനായകൻ, പൃഥ്വിരാജ്, നിത്യ മേനോൻ, രമ്യ നമ്പീശൻ തുടങ്ങീ വമ്പൻ താരങ്ങളായിരുന്നു അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന ടാഗ്ലൈനോടെ പുതിയ ചിത്രമെത്തുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഭ്രമയുഗത്തിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.
അതേസമയം ബൊഗൈൻവില്ലയാണ് അമൽ നീരദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.
സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത് തുടങ്ങിയവരാണ് ബാച്ച്ലര് പാര്‍ട്ടി D'EUX ന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights : Amal Neerad-Naslen movie Bachelor Party D'eux first look and release date out